ലഖ്നോ: ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്‍ലിം യുവാവിന് ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ജയ് ശ്രീറാം വിളിപ്പിക്കുകയും തെരുവിലൂടെ നടത്തി മര്‍ദിക്കുകയും ചെയ്തു. മകളോടൊപ്പം പോകുന്നതിനിടെയായിരുന്നു ക്രൂരത.

ബുധനാഴ്ചയായിരുന്നു സംഭവം. ആള്‍ക്കൂട്ടം വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്‍റെയും മകള്‍ പിതാവിനെ തല്ലരുതെന്ന് കരഞ്ഞുപറയുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. പൊലീസെത്തിയാണ് യുവാവിനെയും മകളെയും അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. പൊലീസ് കൊണ്ടുപോകുന്നതിനിടെയും അക്രമികള്‍ മര്‍ദിക്കുന്നത് വിഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബംജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടന്ന സ്ഥലത്ത് നിന്നും 500 മീറ്റര്‍ അകലെ ബജ്‌റംഗദളിന്റെ ഒരു യോഗം നടന്നിരുന്നു. യോഗത്തിന് പിന്നാലെയാണ് യുവാവിന് നേരെ ആക്രമണം നടത്തിയത്. ഇവിടെ മുസ്‌ളീങ്ങള്‍ ഹിന്ദു പെണ്‍കുട്ടികളെ മതംമാറ്റാന്‍ ശ്രമിക്കുന്നു എന്ന് ഇവര്‍ ആരോപിക്കുന്നുണ്ട്.

മര്‍ദ്ദനമേറ്റയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശവാസിയായ വിവാഹബാന്‍ഡ് നടത്തുന്ന ഒരാള്‍ക്കെതിരേ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ കേസ് എടുത്തിട്ടുണ്ട്. ഇയാളുടെ മകന്‍, അജ്ഞാതരായ 10 പേര്‍ക്കുമെതിരേയാണ് കേസ്.

അതേസമയം കേസില്‍ ഉള്‍പ്പെട്ടവര്‍ക്കാര്‍ക്കും ബജ്‌റംഗദളുമായി ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഇ റിക്ഷാ ഓടിക്കുന്നയാളാണ് താനെന്നും മുന്ന് മണിയോടെ അക്രമികള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പോലീസ് എത്തിയത് കൊണ്ട് താന്‍ രക്ഷപ്പെട്ടതെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക