കൊല്ലം: വിവാഹവേദിയിലെ തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിയ താലി അഴിച്ച്‌ വരന് തിരിച്ചു നല്‍കിയ പെണ്‍കുട്ടിയെ അതേ വേദിയില്‍ മറ്റൊരു യുവാവ് വിവാഹം കഴിച്ചു. കടയ്ക്കല്‍ ആല്‍ത്തറമൂട് ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

ആല്‍ത്താറമൂട് സ്വദേശിയായ പെണ്‍കുട്ടിയുടെ വിവാഹം കിളിമാന്നൂര്‍ പുള്ളിമാത്ത് സ്വദേശിയുമായി നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്നു. വിവാഹ വേദിയില്‍ വച്ച്‌ നിലവിളക്ക് തെളിയിക്കരുതെന്നും ഷൂസ് അഴിക്കാന്‍ കഴിയില്ലെന്നും വരന്‍ വാശി പിടിച്ചു. ഇതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിന്നീട് വരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് വേദിക്കു പുറത്ത് നിന്ന് വിവാഹം നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് ശേഷം താലി കെട്ടി മടങ്ങി വരവെ പെണ്‍കുട്ടിയുടെ ബന്ധുക്കളും വരനുമായി ഉണ്ടായ തര്‍ക്കം പിന്നീട് ഇരു വീട്ടുകാരും തമ്മിലായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കടയ്ക്കല്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. ബന്ധുക്കള്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് യുവാവ് കെട്ടിയ താലി തിരിച്ചു നല്‍കിയ പെണ്‍കുട്ടിയെ അതേ വേദിയില്‍ വച്ച്‌ തന്നെ ബന്ധുവായ മറ്റൊരു യുവാവ് വിവാഹം ചെയ്യുകയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക