അമരാവതി: ആന്ധ്രപ്രദേശിലെ അമരാവതിയില്‍ ആറ് സിപിഐ മാവോവാദി പ്രവര്‍ത്തകര്‍ പോലിസിന് കീഴടങ്ങി. ആന്ധ്ര, ഒഡീഷ സോണല്‍ കമ്മിറ്റി അംഗങ്ങളാണ് കീഴടങ്ങിയതെന്ന് ആന്ധ്ര പോലിസ് അറിയിച്ചു. ഛിക്കുഡു ഛിന്നയ്യ റാവു, വന്‍താല വന്നു, മദകം സൊമിഡി, മദകം മന്‍ഗ്ലു, പൊയം റുകിനി, സോദി ഭീം എന്നിവരാണ് കീഴടങ്ങിയവര്‍.

ജനകീയ അടിത്തറയുടെ അഭാവം, ഗോത്രവര്‍ഗ ജനതയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിലുള്ള കുറവ്, സമതല പ്രദേശങ്ങളില്‍ നിന്നുളള നേതൃത്വവും ആദിവാസി പ്രവര്‍ത്തകരും തമ്മിലുള്ള വൈരുദ്ധ്യം എന്നിവ മൂലമുള്ള നിരാശയാണ് കീഴടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ആന്ധ്ര ഡിജിപി ഗൗതം സവാങ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്ധ്രപ്രദേശില്‍ ഇടത് തീവ്രവാദ പ്രവര്‍ത്തനത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും അവരുടെ സ്വാധീനം ഇടിഞ്ഞതായും പോലിസ് പറയുന്നു. രണ്ട് വര്‍ഷമായി ഈ പ്രവണത ദൃശ്യമായിത്തുടങ്ങിയിട്ട്. ഇപ്പോള്‍ വിശാഖപ്പട്ടണം, ഈസ്റ്റ് ഗോദാവരി ജില്ലികളിലാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഡിജിപി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക