FlashIndiaNationalNewsPolitics

പ്രധാന മന്ത്രിയെക്കാൾ ജനങ്ങൾ കാതോർക്കുന്നത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക്: തെളിവായി ഇരുവരുടെയും ഫേസ്ബുക്ക് പേജിൽ നിന്നുള്ള ലൈവ് സ്ട്രീമിംഗ് വ്യൂവർഷിപ്പും, ലൈക്കുകളും; ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് ബ്രാൻഡ് മോഡിയെക്കാൾ തിളക്കം കൂടുതൽ ബ്രാൻഡ് രാഹുലിന് തന്നെ; വിശദാംശങ്ങൾ വായിക്കാം.

വാർത്താമാധ്യമങ്ങളുടെയും, പോളിംഗ് ഏജൻസികളുടെയും, രാഷ്ട്രീയ നിരീക്ഷകരുടെയും കണക്കുകൂട്ടലുകൾ അമ്പാടെ തെറ്റിച്ച ഒരു തിരഞ്ഞെടുപ്പ് ഫലമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ഉണ്ടായത്. 400 അധികം സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്ന് അവകാശപ്പെട്ട ബിജെപിയും എൻഡിഎ സഖ്യവും കഷ്ടിച്ചാണ് കേവല ഭൂരിപക്ഷം കടന്നു കൂടിയത്. കഴിഞ്ഞതവണ ബിജെപിക്ക് ഒറ്റയ്ക്ക് ലഭിച്ച സീറ്റുകളുടെ അത്രപോലും സീറ്റുകൾ ഇത്തവണ എൻഡിഎ എന്ന ഭരണം മുന്നണിക്ക് കൂട്ടായി ലഭിച്ചിട്ടില്ല. ഇത്തവണ ബിജെപിക്ക് ഒറ്റയ്ക്ക് കേവലം ഭൂരിപക്ഷവും നേടാൻ കഴിഞ്ഞില്ല.

ad 1

കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷസഖ്യമായ ഇന്ത്യ മുന്നണിയാവട്ടെ ഹിന്ദി ഹൃദയ ഭൂമിയിൽ അടക്കം വൻ മുന്നേറ്റമാണ് കാഴ്ചവച്ചത്. രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെയും അട്ടിമറിയിലൂടെയും ബിജെപി സംസ്ഥാന ഭരണം പിടിച്ചടക്കിയ മഹാരാഷ്ട്രയിൽ കോൺഗ്രസ് ആണ് ഏറ്റവുമധികം ലോക്സഭാ സീറ്റുകൾ നേടിയ രാഷ്ട്രീയകക്ഷി എന്നതും ശ്രദ്ധേയ നേട്ടമായി. മധ്യപ്രദേശ് ബീഹാർ കർണാടക എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസിൻറെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കാതെ പോയത്. തിളക്കമാർന്ന വിജയത്തിൻറെ പിൻബലത്തോടെ പ്രതിപക്ഷ നേതാവായി ചുമതലേറ്റ രാഹുൽ ഗാന്ധിയുടെ പൊളിറ്റിക്കൽ ഗ്രാഫ് കുത്തനെ ഉയരുമ്പോൾ വിതയ്ക്കുന്നത് പാർട്ടിയിലും ഭരണത്തിലും ഏകാധിപതിയായി വിലസിയ നരേന്ദ്രമോദിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

സമൂഹമാധ്യമങ്ങൾ ആയിരുന്നു നരേന്ദ്രമോദിയുടെ ഏറ്റവും വലിയ ശക്തി. ഒരു താരതമ്യത്തിന് പോലും പ്രസക്തിയില്ലാത്ത രീതിയിൽ രാജ്യത്തെ മറ്റേതൊരു രാഷ്ട്രീയ നേതാവിനെക്കാൾ ബഹുദൂരം മുന്നിലായിരുന്നു സമൂഹമാധ്യമങ്ങളിലെ മോദിയുടെ പിന്തുണയും സ്വീകാര്യതയും. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ രാഹുൽഗാന്ധി നരേന്ദ്രമോദിയെ കവച്ചു വച്ചിരിക്കുകയാണ്. പാർലമെന്റിലെ കന്നി സമ്മേളനം ഇരുവരുടെ പേജുകളിൽ നിന്നും ലൈവ് ടെലികാസ്റ്റ് ചെയ്തപ്പോൾ രാഹുലിന്റെ പേജിന് ലഭിച്ച വ്യൂവർഷിപ്പ് നരേന്ദ്രമോദിയുടെ പേജിന് ലഭിച്ച വ്യൂവർഷിപ്പിനേക്കാൾ വളരെ കൂടുതലാണ്. രാഹുലിന്റെ ലൈവ് ടെലികാസ്റ്റ് 34 ലക്ഷത്തിലധികം ആളുകൾ കണ്ടപ്പോൾ നരേന്ദ്രമോദിയുടെ ലൈവ് ടെലികാസ്റ്റ് 29 ലക്ഷം പേർ മാത്രമാണ് കണ്ടത്. രാഹുലിന്റെ ലൈവിന് 194000 ലൈക്കുകൾ ലഭിച്ച സ്ഥാനത്ത് പ്രധാനമന്ത്രി മോദിക്ക് ലഭിച്ചത് 183000 ലൈക്കുകൾ മാത്രമാണ്.

ad 3
ad 4

കന്യാകുമാരി മുതൽ കാശ്മീർ വരെ ഭാരത് ജോഡോ യാത്രയുടെ പേരിൽ രാഹുൽഗാന്ധി ആയിരക്കണക്കിന് കിലോമീറ്റർ നടന്നപ്പോൾ അത് ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതുചരിത്രം ആയി മാറുകയായിരുന്നു. യാത്ര പൂർത്തിയായ ഘട്ടത്തിൽ പോലും ഇത്രമാത്രം മാറ്റവും സ്വാധീനവും ആ യാത്ര മൂലം ഉണ്ടാകുമെന്ന് ആരും വിലയിരുത്തിയിരുന്നില്ല. കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പിൽ ഇത്ര വലിയ മുന്നേറ്റം ഉണ്ടാകുമായിരുന്നു എന്ന് ഇന്ത്യയിലെ ജനപദങ്ങൾ നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷേ ഇതിലും വലിയ പരാജയം ആയിരുന്നു ബിജെപിയെ കാത്തിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മൂന്നാം അവസരം ലഭിക്കുക കൂടി ഇല്ലായിരുന്നു എന്നും വിലയിരുത്തേണ്ടിയിരിക്കുന്നു. എന്തായാലും ഇനി വരാനിരിക്കുന്നത് രാഹുൽ ബ്രാൻഡിൻ്റെ രാഷ്ട്രീയ ഉദയവും മോദി ബ്രാൻഡിൻ്റെ അസ്തമയവും ആണ് എന്ന് വിലയിരുത്തപ്പെടുന്നു. ജനങ്ങൾ രാജ്യത്തിൻറെ ഭാവി പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയെ കണ്ടു തുടങ്ങിയിരിക്കുന്നു എന്നതിനുള്ള സാധൂകരണം കൂടിയാണ് സമൂഹമാധ്യമങ്ങളിലെ ഈ വർദ്ധിച്ച പിന്തുണ.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button