CrimeEducationFlashKeralaNews

വിപ്ലവകാരികൾക്ക് എന്ത് പ്രിൻസിപ്പാൾ; കൊയിലാണ്ടി ഗുരുദേവ കോളേജിൽ പ്രിൻസിപ്പാളിന് എസ്എഫ്ഐക്കാരുടെ ക്രൂരമർദ്ദനം: വിശദാംശങ്ങൾ വായിക്കാം.

കൊയിലാണ്ടി ഗുരുദേവ കോളജില്‍ എസ്.എഫ്.ഐക്കാരുടെ മർദനത്തില്‍ പ്രിൻസിപ്പലിന് പരിക്കേറ്റുവെന്ന് പരാതി. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് ഇടുന്നതില്‍ തര്‍ക്കത്തെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്ന് പറയുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളജ് പ്രിന്‍സിപ്പലും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ബിരുദ ക്ലാസുകള്‍ക്കുള്ള അഡ്മിഷന്‍ നടന്നുകൊണ്ടിരിക്കെയാണ് സംഭവം.

ad 1

ഒരു വിഭാഗം എസ്.എഫ്.ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനില്‍ കുമാർ ആരോപിച്ചു. പ്രിൻസിപ്പലും കോളജിലെ ഒരു അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രിൻസിപ്പല്‍ അറിയിച്ചു. അതിനിടെ അധ്യാപകര്‍ മർദിച്ചുവെന്ന് ആരോപിച്ച്‌ എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാർഥികളും രംഗത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

അതേസമയം, ഹെല്‍പ്പ് ഡസ്‌ക് ഇടാന്‍ അനുവാദം ചോദിച്ചെത്തിയ എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിനെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് എസ്.എഫ്.ഐ പറയുന്നത്. അഡ്മിഷന്‍ തുടങ്ങുന്നതിനാല്‍ ഓഫീസിന് മുമ്ബില്‍ ഹെല്‍പ്പ് ഡസ്‌ക് ഇടാന്‍ എസ്.എഫ്.ഐ തീരുമാനിച്ചിരുന്നു. എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് അഭിനവ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button