CinemaEntertainmentGalleryKerala

സെൽഫി എടുക്കാൻ ഓടിയെത്തിയ കുഞ്ഞ് ആരാധികയെ ഗൗനിക്കാതെ നസ്രിയ നസീം; കുട്ടിയെ കൈയകലത്തിൽ നിർത്തി ബോഡി ഗാർഡുകളും: താരത്തിനെതിരെ വ്യാപക വിമർശനം ഉയരാൻ ഇടയാക്കിയ വീഡിയോ ദൃശ്യങ്ങൾ കാണാം.

പളുങ്ക് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ ഇടം നേടിയ കലാകാരിയാണ് നസ്രിയ നസീം. വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു താരം സ്വന്തമാക്കിയത്. തുടർന്ന് വലിയൊരു സിനിമ കുടുംബത്തിന്റെ ഭാഗമായി മാറാൻ താരത്തിന് സാധിച്ചിരുന്നു. നടൻ ഫഹദ് ഫാസിലിന്റെ ഭാര്യയായി ഫാസില്‍ കുടുംബത്തിലേക്ക് എത്തിയതിനുശേഷം താരം വലിയൊരു ഇടവേള സിനിമയില്‍ നിന്നും എടുത്തു. പിന്നീട് കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വൈള്ളിതിരയിലേക്ക് തിരിച്ചുവരവ് നടത്തിയത്.

ad 1

ഫഹദ് ഫാസിലിന്റെ ഭാര്യ എന്ന നിലയിലും സിനിമ നിർമാതാവ് എന്ന നിലയിലും താരം ഇന്നും സിനിമ വേദികളിൽ സജീവമാണ്. സിനിമാ രംഗത്ത് നിരവധി സുഹൃത്തുക്കളും താരത്തിനുണ്ട്. മീര നന്ദന്റെ വിവാഹ ചടങ്ങുകളില്‍ ബേബി പിങ്ക് നിറത്തിലുള്ള സില്‍ക്ക് സാരിയില്‍ അതീവ സുന്ദരിയായി ആണ് താരം എത്തിയിരുന്നത്. ഈ ചിത്രങ്ങളൊക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

എന്നാൽ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത് താരത്തിന്റെ പുതിയ ഒരു വീഡിയോയാണ് ആരോടോ ഫോണിൽ സംസാരിക്കുന്ന നസ്രിയയാണ് വീഡിയോയിൽ ഉള്ളത്. ഈ സമയത്ത് താരത്തിന്റെ അരികിലേക്ക് ഒരു പെണ്‍കുട്ടി ഫോണുമായി എത്തുന്നുണ്ട്. സെല്‍ഫി എടുക്കുക എന്നതായിരുന്നു ഈ പെണ്‍കുട്ടിയുടെ ലക്ഷ്യം. എന്നാല്‍ ഈ കുട്ടിയെ തട്ടി മാറ്റി നടി മുന്നോട്ട് പോകുന്നതാണ് ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുള്ളത്. ഇവരെ അനുഗമിച്ചിരുന്ന ബോഡി ഗാർഡ്സും പെണ്‍കുട്ടിയെ തട്ടി അകറ്റുന്നുണ്ട്.

ad 3

നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് വിമർശനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. താരം കുട്ടിയെ ശ്രദ്ധിക്കാതെ നീങ്ങുന്നതാണ് ആളുകളെ പ്രകോപിപ്പിക്കുന്നത്. ബോഡിഗാർഡുകളുടെ പെരുമാറ്റവും രൂക്ഷ വിമർശനത്തിന് വിധേയമാകുന്നുണ്ട്. ഇവയ്ക്കിപ്പോൾ ഒരു സിനിമ പോലും ഇല്ല എന്നിട്ട് ജാഡ കണ്ടില്ലേ എന്ന രീതിയിൽ ഉള്ള കടുത്ത വിമർശനങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. ദിവസങ്ങൾക്കു മുമ്പാണ് വൈകല്യമുള്ള ഒരു ആരാധകനെ നാഗാർജുനയുടെ ബോഡിഗാർഡ് തട്ടിയ കത്തിയ ദൃശ്യങ്ങൾ വൻ വിവാദം ഉയർത്തിയത്.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button