നിലവിലുള്ള നിങ്ങളുടെ ബാങ്കില്‍ നിന്നും ഭവന വായ്പാ ടോപ്പ് അപ്പ് എടുക്കാവുന്നതാണ്. അല്ലെങ്കില്‍ ടോപ്പ് അപ്പിനായുള്ള അപേക്ഷയോടൊപ്പം വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റാവുന്നതാണ്. പലരും വായ്പ മറ്റ് ബാങ്കുകളിലേക്ക് മാറ്റുന്നത് മികച്ച പലിശ നിരക്ക് മാത്രം മുന്നില്‍ കണ്ടുകൊണ്ടല്ല. അത് വായ്പയിന്മേല്‍ ടോപ് അപ്പ് എടുക്കുന്നതിനുമാകാം. മറ്റേതെങ്കിലും ബാങ്കോ ബാങ്കിതര സ്ഥനകാര്യ സ്ഥാപനങ്ങളോ നിലവിലുള്ള ബാങ്കിനെക്കാള്‍ മികച്ച ഓഫര്‍ മുന്നോട്ട് വയ്ക്കുന്നുണ്ടാകാം. വായ്പ മാറ്റുന്നതിനായുള്ള അപേക്ഷ നല്‍കുന്നതിന് മുമ്ബായി ബാങ്കിന്റെ ടോപ്പ് അപ്പ് പോളിസികളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്.
ഓരോ ബാങ്കിനും ഇക്കാര്യത്തില്‍ വ്യത്യസ്ത പോളിസികളാണുള്ളത്. ഉദാഹരണത്തിന് കാനറ ബാങ്ക് പരമാവധി 25 ലക്ഷം രൂപ വരെയാണ് ടോപ്പ് അപ്പായി നല്‍കുന്നത്. ഇന്ത്യന്‍ ബാങ്ക് 60 ലക്ഷം രൂപ വരെ നല്‍കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പോലുള്ള ബാങ്കുകള്‍ക്ക് ടോപ്പ് അപ്പ് ആയി നല്‍കുന്ന തുകയ്ക്ക് പരിധിയില്ല. ടോപ്പ് അപ്പ് വായ്പ അനുവദിച്ചു തരുന്നതിന് മുമ്ബായി ബാങ്കുകള്‍ നിങ്ങളുടെ യോഗ്യത, വരുമാനം, വായ്പാ മൂല്യം, മറ്റ് കാര്യങ്ങള്‍ തുടങ്ങിയവ പരിശോധിക്കും.
മിക്ക ബാങ്കുകള്‍ക്കും വായ്പാ കാലാവധിയിലും നിബന്ധനകളുണ്ട്. ഉദാഹരണത്തിന് പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് 10 വര്‍ഷത്തേക്കാണ് ഭവന വായ്പാ ടോപ്പ് അപ്പ് അനുവദിക്കുന്നത്. കാനറ ബാങ്കും ഇതേ കാലയളവിലേക്കാണ് ടോപ്പ് അപ്പ് നല്‍കുന്നത്. ബാങ്ക് ഓഫ് ഇന്ത്യ 12 വര്‍ഷം വരെയുളള കാലയളവിലേക്ക് ടോപ്പ് അപ്പ് വായ്പ നല്‍കി വരെ നൽകി വരുന്നു. പ്രാഥമിക ഭവന വായ്പ തിരിച്ചടയ്ക്കുവാനുളള കാലയളവ് അടിസ്ഥാനമാക്കിയാണ് ചില ബാങ്കുകള്‍ ടോപ്പ് അപ്പ് നല്‍കുന്നത്. നിങ്ങളുടെ ഭവന വായ്പ അടച്ചു തീരാന്‍ ഇനി ശേഷിക്കുന്നത് 15 വര്‍ഷമാണെങ്കില്‍ ആ കാലയളവിലേക്കായിരിക്കും അത്തരം ബാങ്കുകള്‍ ഭവന വായ്പാ ടോപ്പ് അപ്പുകള്‍ അനുവദിക്കുന്നത്.
ഇ എം ഐയും, പലിശയും:
ടോപ്പ് അപ്പ് വായ്പയുടെ കാലാവധി നിങ്ങളുടെ ഇഎംഐയെ ബാധിച്ചേക്കും. നിങ്ങള്‍ 10 വര്‍ഷ കാലയളവിലേക്ക് 25 ലക്ഷം രൂപ ടോപ്പ് അപ്പ് വായ്പയായി എടുത്തു എന്ന് കരുതുക. നിങ്ങളുടെ ഇഎംഐ 30,332 രൂപയായിരിക്കും. ഇനി അതേ ടോപ്പ് അപ്പ് വായ്പ 15 വര്‍ഷത്തേക്ക് ബാങ്ക് നിങ്ങള്‍ക്ക് തരികയാണെങ്കില്‍ ഇഎംഐ തുക 23,891 രൂപയായിരിക്കും. 20 വര്‍ഷ കാലയളവിലേക്ക് 20,911 രൂപയായിരിക്കും ഇഎംഐ. എന്നാല്‍ വായ്പാ കാലാവധി ഉയരുന്നതിനനുസരിച്ച് അത്രയും അധികം പലിശ നിങ്ങള്‍ നല്‍കേണ്ടി വരുമെന്നത് മറക്കരുത്. 10 വര്‍ഷത്തേക്കുള്ള 26 ലക്ഷം രൂപ വായ്പയുടെ പലിശ 11,39,828 രൂപയാണ്. അത് 20 വര്‍ഷത്തേക്കാകുമ്ബോള്‍ 25,18,640 രൂപയാകും.
ടോപ്പ് അപ്പ് ഭവന വായ്പയും പലിശ നിരക്കും
ബാങ്ക്
പലിശ നിരക്ക്
വായ്പാ തുക
കാലാവധി
എസ്ബിഐ
7.50 %- 9. 80%
പരിധിയില്ല
3 വര്‍ഷം വരെ
പഞ്ചാബ്&സിന്ധ് ബാങ്ക്
8.10% – 8.65%
25 ലക്ഷം രൂപ വരെ
10 വര്‍ഷം വരെ
ബാങ്ക് ഓഫ് ബറോഡ
ഭവന വായ്പാ നിരക്ക് + 0.85%
1 ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെ
അപേക്ഷകന്റെ വയസ്സിന് അനുസരിച്ച്
കാനറ ബാങ്ക്
7.45% – 9.50%
25 ലക്ഷം രൂപ വരെ
10 വര്‍ഷം വരെ
എച്ച്‌ഡിഎഫ്‌സി ലി.
7.60% – 8.10%
50 ലക്ഷം രൂപ വരെ
15 വര്‍ഷം വരെ
ബാങ്ക് ഓഫ് ഇന്ത്യ
ഭവന വായ്പാ നിരക്ക് + 0.50%
2 ലക്ഷം രൂപ മുതല്‍
12 വര്‍ഷം വരെ
ആക്‌സിസ് ബാങ്ക്
8.65 % മുതല്‍
50 ലക്ഷം രൂപ വരെ
ഭവന വായ്പയുടെ ശേഷിക്കുന്ന കാലാവധി
ഇന്ത്യന്‍ ബാങ്ക്
8.60% – 9.25%
1 ലക്ഷം രൂപ മുതല്‍ 60 ലക്ഷം രൂപ വരെ
10 വര്‍ഷം വരെ
Interest Rate Chart
The Article discuss the option for availing top up on housing loans. The details of loan schemes of various banks are detailed herewith. Top Up loans are a suitable mechanism to tide over liquidity issues.