ദോഹ: അന്താരാഷ്​​ട്ര ഫുട്​ബാളില്‍ സജീവമായ താരങ്ങളുടെ പട്ടികയില്‍ അര്‍ജന്‍റീന നായകന്‍ ലയണല്‍ മെസ്സിയെ പിന്നിലാക്കി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. ബംഗ്ലാദേശിനെതിരെ ലോകകപ്പ്​ യോഗ്യത റൗണ്ട്​ പോരാട്ടത്തില്‍ നേടിയ ഇരട്ട ഗോളുകളാണ്​ സാക്ഷാല്‍ ലയണല്‍ മെസ്സിയെ പിന്നിലാക്കാന്‍ ഛേത്രിയെ സഹായിച്ചത്​. പോര്‍ചുഗല്‍ സൂപ്പര്‍ താരം ​ക്രിസ്​റ്റ്യാനോ റൊണാള്‍ഡോയാണ് (103)​ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്​.

74 ഗോളുകളുമായി ഛേത്രി രണ്ടാമത്​ 73 ഗോളുകളുമായി യു.എ.ഇയുടെ അലി മബ്​കൂത്താണ്​ മൂന്നാമത്​. 72 അന്താരാഷ്​ട്ര ഗോളുകളുമായി മെസ്സി നാലാമതാണ്​. കഴിഞ്ഞ വ്യാഴാഴ്ച ചിലെക്കെതിരെയായിരുന്നു മെസ്സിയുടെ 72ാം ഗോള്‍. കഴിഞ്ഞ ആഴ്ച മലേഷ്യക്കെതിരെ നടന്ന മത്സരത്തിലാണ്​ അലി തന്‍റെ ഗോള്‍ സമ്ബാദ്യം ഉയര്‍ത്തിയത്​. തിങ്കളാഴ്ച ജാസിം ബിന്‍ ഹമദ്​ സ്​റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ 79ാം മിനിറ്റിലും ഇഞ്ച്വറി സമയത്തുമായിരുന്നു ഛേത്രിയുടെ തകര്‍പ്പന്‍ ഗോളുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോകത്തിലെ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോള്‍വേട്ടക്കാരുടെ ആദ്യ 10 പേരുടെ പട്ടികയില്‍ ഇടം നേടാന്‍ ഛേത്രിക്ക്​ ഇനി ഒരു ഗോള്‍ കൂടി മതി. 75 ഗോളുകള്‍ വീതമുള്ള ഹംഗറിയുടെ സാന്‍ഡോര്‍ കോസിസ്​, ജപ്പാന്‍റെ കുനിഷിഗെ കമമോ​ട്ടോ, കുവൈത്തിന്‍റെ ബഷര്‍ അബ്​ദുല്ല എന്നിവര്‍ക്ക്​ തൊട്ടുപിന്നിലാണ്​ 36 കാരന്‍റെ സ്​ഥാനം. 109 ഗോളുകളുള്ള ഇറാന്‍ ഇതിഹാസ താരം അലി ദായിയാണ്​ ഒന്നാം സ്​ഥാനത്ത്​. ഇനി​ വെറും നാല്​ ഗോളുകള്‍ കൂടി നേടിയാല്‍ ഛേത്രിക്ക്​ പട്ടികയില്‍ ഏഴാം സ്​ഥാനത്തുള്ള ബ്രസീലിയന്‍ ഇതിഹാസം പെലെയെ മറികടക്കാനാകും.

ലോകകപ്പിന്​ യോഗ്യത നേടാനായില്ലെങ്കിലും ഇന്ത്യക്ക്​ അഭിമാനിക്കാവുന്ന വിജയമാണ്​ ഛേത്രിയും കുട്ടരും നല്‍കിയത്​. 20 വര്‍ഷത്തിന്​ ശേഷമാണ്​ വിദേശ മണ്ണില്‍ ഇന്ത്യ ലോകകപ്പ്​ യോഗ്യത മത്സരം വിജയിച്ചത്​. വിജയത്തോടെ ഏഴ്​ മത്സരങ്ങളില്‍ നിന്ന്​ ആറ്​ പോയിന്‍റുമായി ഇന്ത്യ ഗ്രൂപ്പ്​ ‘ഇ’യില്‍ മൂന്നാം സ്​ഥാനത്തേക്കുയര്‍ന്നു. ജൂണ്‍ 15ന്​ നടക്കുന്ന അടുത്ത മത്സരത്തില്‍ അഫ്​ഗാനിസ്​ഥാനാണ്​ ഇന്ത്യയുടെ എതിരാളി. ലോകകപ്പ്​ യോഗ്യത നഷ്​ടമായ ഇന്ത്യ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പില്‍ ​ഇടം നേടാനു​ള്ള ശ്രമത്തിലാണ്​.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക