CourtFlashIndiaNewsSocial

ജീവിത പങ്കാളിയെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒഴിവാക്കുന്നത് ക്രൂരതയായി കണക്കാക്കാം; ഭർത്താവിന് വിവാഹമോചനം അനുവദിച്ചു: തെലുങ്കാന ഹൈക്കോടതിയുടെ വിധി വായിക്കാം.

വിവാഹബന്ധത്തിലെ ക്രൂരതയുടെ നിര്‍വചനം വിപുലീകരിച്ചുകൊണ്ട്, ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പരം ഒരാളുടെ പ്രശസ്തി, സാമൂഹിക നില, ജോലി സാധ്യതകള്‍ എന്നിവ നശിപ്പിക്കുന്ന ഏത് പ്രവൃത്തിയും ക്രൂരതയായി കണക്കാക്കപ്പെടുമെന്ന് തെലങ്കാന ഹൈക്കോടതിയുടെ സുപ്രധാന വിധി. കൂടാതെ ജീവിത പങ്കാളിയെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഒഴിവാക്കുന്നതും ക്രൂരതയായി കണക്കാക്കുമെന്ന് ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ, ജസ്റ്റിസ് എംജി പ്രിയദർശിനി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഭർത്താവിൻ്റെ അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് ബെഞ്ച് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

ad 1

2010ലാണ് ദമ്ബതികള്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഇരുവരും തമ്മില്‍ ദാമ്ബത്യ തർക്കം ആരംഭിച്ചു. 2011ല്‍ ഭാര്യ ഭർതൃവീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ഭർത്താവിനെതിരെ അഞ്ച് ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു. ഐപിസി സെക്ഷൻ 498 എ പ്രകാരം ക്രൂരത, സ്ത്രീധന പീഡനം തുടങ്ങിയ ആരോപണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

2015 മെയ് മാസത്തില്‍, ഭർത്താവിനൊപ്പം വീണ്ടും താമസിക്കാൻ ഭാര്യ എത്തിയെങ്കിലും താമസിയാതെ വീട് വിട്ടു. ഇതിന് പിന്നാലെ ഭർത്താവിനെതിരെ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ചുമത്തി. ഇതില്‍ ചില കേസുകളില്‍ ഭർത്താവ് കുറ്റവിമുക്തനായി. ഇതിന് പിന്നാലെയാണ് ഭർത്താവ് കോടതിയില്‍ വിവാഹമോചന ഹർജി നല്‍കിയത് . 2021 നവംബറില്‍, ഭാര്യയുടെ പെരുമാറ്റം ക്രൂരതയല്ലെന്ന് നിരീക്ഷിച്ച്‌ വിവാഹമോചനം അനുവദിക്കാൻ വിചാരണ കോടതി വിസമ്മതിച്ചു.

ad 3

ഇതിന് പിന്നാലെയാണ് തെലങ്കാന ഹൈകോടതിയില്‍ വിചാരണക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഭർത്താവ് അപ്പീല്‍ ഹർജി നല്‍കിയത്. തനിക്കെതിരെ ഒന്നിന് പിറകെ ഒന്നായി ക്രിമിനല്‍ പരാതികള്‍ നല്‍കി ഭാര്യ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് ഭർത്താവ് വാദിച്ചു. അതേസമയം, ഭാര്യയുടെ സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് ഭർത്താവിന് ഉത്തരവാദിത്തമുണ്ടന്നും ജീവനാംശം ഉറപ്പാക്കാതെ വിവാഹമോചനം അനുവദിക്കരുതെന്നും ഭാര്യയുടെ അഭിഭാഷകൻ വാദിച്ചു.

ad 5

ഭാര്യയുടെ പ്രവൃത്തികള്‍ മാനസികമായ ക്രൂരതയ്ക്ക് തുല്യമാണെന്നും പരിഹരിക്കാനാകാത്ത വിധം ദാമ്ബത്യബന്ധം തകർന്നെന്നും ഹൈകോടതി വിലയിരുത്തി. വിവാഹമെന്നത് വെറുമൊരു നേർച്ചയോ ചടങ്ങോ മാത്രമല്ലെന്നും കോടതി പറഞ്ഞു. ദാമ്ബത്യജീവിതം കൂട്ടായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ഒരുമിച്ച്‌ കെട്ടിപ്പടുക്കുന്ന ഇഷ്ടികകളുടെ വീട് പോലെയാണ്. ഓരോ വിവാഹത്തിനും കേന്ദ്രബിന്ദുവും അടിത്തറയുമുണ്ട്, അത് ദമ്ബതികളെ ഒന്നിപ്പിക്കുന്നു. ഭാര്യാഭര്‍ത്താക്കന്‍മാര്‍ വേര്‍പിരിയാന്‍ ആഗ്രഹിക്കുമ്ബോള്‍ ഈ കാമ്ബ് ‌നശിപ്പിക്കപ്പെടുന്നുവെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

വിവാഹത്തിന്റെ അടിത്തറ തന്നെ തകർന്നിരിക്കുകയാണെങ്കില്‍, ആ കെട്ടിടം പുനരുദ്ധാരണം ചെയ്യാനോ നിലനിർത്താനോ സാധിക്കില്ല. വിവാഹത്തിന്റെ അടിത്തറ തന്നെ തകര്‍ന്നു പോയിട്ടുണ്ടെങ്കില്‍, ദമ്ബതികളെ ഒന്നിച്ച്‌ ജീവിക്കാനും ഭാര്യാഭര്‍ത്താക്കന്‍മാരായി തുടരാനും കോടതിക്ക് നിര്‍ബന്ധിക്കാനാകില്ല. ദാമ്ബത്യ ജീവിതം പുനരുദ്ധരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെങ്കില്‍ വേര്‍പിരിയലാണ് ഉചിതമായ പരിഹാരം. രണ്ടുപേർക്ക് ഇനി ഒരുമിച്ചുള്ള ജീവിതം സങ്കല്‍പ്പിക്കാൻ കഴിയില്ലെന്നത് വിവാഹം വേർപെടുത്തുന്നതിനും വിവാഹമോചനത്തിന് ഉത്തരവിടുന്നതിനുമുള്ള മതിയായ കാരണമായി കാണണമെന്നും ഹൈകോടതി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button