AccidentGalleryKeralaNewsWeather

അപ്രതീക്ഷിതമായി എത്തിയ മഴവെള്ളപ്പാച്ചിൽ: കാസർഗോഡ് പള്ളഞ്ചിപ്പാലം കടക്കുന്നതിനിടെ സ്വിഫ്റ്റ് കാർ ഒഴുക്കില്‍ പെട്ട് പുഴയിലേക്ക് പതിച്ചു; യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമായി; വീഡിയോ ദൃശ്യങ്ങൾ കാണാം.

മലയോര ഹൈവേ എടപ്പറമ്ബ് കോളിച്ചാല്‍ റീച്ചില്‍ കൈവരിയില്ലാത്ത പള്ളഞ്ചിപ്പാലം കടക്കുന്നതിനിടെ സ്വിഫ്റ്റ് കാർ ഒഴുക്കില്‍ പെട്ടു. കാറിലുണ്ടായിരുന്ന പുല്ലൂർ പെരിയ പഞ്ചായത്തിലെ ഏഴാംമൈല്‍ സ്വദേശി തസ്രിഫ്, അമ്ബലത്തറ സ്വദേശി അബ്ദുള്‍ റഷീദ് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ad 1

വ്യാഴാഴ്ച രാവിലെ ആറ് മണിക്കാണ് സംഭവം. രാത്രിപെയ്ത ശക്തമായ മഴയില്‍ പള്ളഞ്ചി പൈപ്പ് പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകിക്കൊണ്ടിരുന്നത്. വെള്ളമൊഴുകുമ്ബോഴും പാലത്തിൻ്റെ ആകൃതി തെളിഞ്ഞു കണ്ടതിനാല്‍ വാഹനം മുൻപോട്ട് എക്കുകയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ യാത്രക്കാർ ഒഴുക്കിൽപെട്ടു

കാസറഗോഡ് കുറ്റിക്കോലിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ യാത്രക്കാർ ഒഴുക്കിൽപെട്ടു | പാലത്തിനു കൈവരി ഇല്ലാത്തതിനാൽ കാർ പുഴയിലേക്ക് വീഴുകയായിരുന്നു Car passengers who traveled by looking at Google Maps were caught in the flow

Posted by 24 News on Wednesday, June 26, 2024

പരിചയമില്ലാത്ത വഴിയായതിനാല്‍ ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുകയായിരുന്നു ഇവർ. പൊടുന്നനെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ കാർ പാലത്തില്‍നിന്ന് തെന്നിനീങ്ങി പുഴയില്‍ പതിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടയുടൻ യാത്രക്കാരിലൊരാള്‍ കാറിനകത്തുനിന്നുതന്നെ കുറ്റിക്കോല്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഇതിനിടയില്‍ ശക്തമായ ഒഴുക്കില്‍ കാർ ഒഴുകിത്തുടങ്ങിയതോടെ ഗ്ലാസ് തുറന്ന് ഇരുവരും വെളിയിലെത്തുകയും നീന്തി പുഴയുടെ നടുവിലുള്ള മരത്തില്‍ പിടിച്ച്‌ നില്‍ക്കുകയും ചെയ്തു.

ad 3

പുഴയുടെ ഇരുകരയും സംരക്ഷിത വനമേഖലയാണ്. അഗ്നിരക്ഷാസേനയുടെ വാഹനത്തിൻ്റെ സൈറണ്‍ കേട്ടാണ് പ്രദേശവാസികള്‍ വിവരമറിയുന്നത്. സേനയെത്തുമ്ബോള്‍ പുഴയ്ക്ക് നടുവില്‍ മരത്തില്‍ പിടിച്ച്‌ നില്‍ക്കുകയായിരുന്നു ഇരുവരും. നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന അംഗങ്ങള്‍ അതിസാഹസികമായാണ് ഇരുവരെയും രക്ഷിച്ചത്.

ad 5

അപ്പോഴേക്കും കാർ നൂറ് മീറ്ററോളം ദൂരേയ്ക്ക് ഒഴുകിപ്പോയിരുന്നു. പരിക്കുകളില്ലാതെ യാത്രക്കാരെ രക്ഷിക്കാനായെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. വനഭൂമി വിട്ടുകൊടുക്കാത്തതിനാല്‍ മലയോര ഹൈവേയിലെ നിർമാണം തടസ്സപ്പെട്ട സ്ഥലത്താണ് അപകടമുണ്ടായത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button