ElectionFlashKeralaNewsPolitics

കെ സി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നു എങ്കിൽ ബിജെപിക്ക് കേരളത്തിൽ രണ്ട് സീറ്റ് ലഭിച്ചേനെ? ആലപ്പുഴയിൽ ശോഭാസുരേന്ദ്രൻ വിജയിക്കുമായിരുന്നു: ഞെട്ടിക്കുന്ന വിലയിരുത്തലുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് – വിശദാംശങ്ങൾ വായിക്കാം

സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്. സ്ഥാനാർത്ഥി നിർണയത്തില്‍ പാളിച്ച പറ്റിയെന്നും കെ സി വേണുഗോപാല്‍ മത്സരിച്ചില്ലെങ്കില്‍ ആലപ്പുഴയില്‍ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വിജയിക്കുകയും എ എം ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമായിരുന്നുവെന്നും യോഗത്തിന്റെ വിലയിരുത്തല്‍. ഐസക്കിനെ ആലപ്പുഴയില്‍ മത്സരിപ്പിക്കണമായിരുന്നുവെന്നും ജില്ല സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയർന്നു.

ad 1

സ്ഥാനാർത്ഥി നിർണയത്തില്‍ പാളിച്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. എ എം ആരിഫ് ദുർബല സ്ഥാനാർത്ഥിയായിരുന്നു. ആരിഫിന്റെ സ്ഥാനാർത്ഥിത്തത്തോടെ അവിടെ തോല്‍വി ഉറപ്പായി. കെ സി വേണുഗോപാല്‍ മത്സരിച്ചില്ലായിരുന്നെങ്കില്‍ ആരിഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ശോഭാ സുരേന്ദ്രൻ വിജയിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

തോമസ് ഐസക്കിനെ പത്തനംതിട്ടയില്‍ മത്സരിപ്പിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്നും വിലയിരുത്തലുണ്ടായി. പത്തനംതിട്ടയില്‍ മത്സരിക്കേണ്ടത് രാജു എബ്രഹാം ആയിരുന്നു. മുതിർന്ന നേതാക്കളായ ഇ പി ജയരാജനും എ കെ ബാലനും നേരെ വിമർശനം ഉയർന്നു. ജാവദേക്കറെ കണ്ടെന്ന ഇ പി ജയരാജന്റെ തിരഞ്ഞെടുപ്പ് ദിവസത്തെ പ്രതികരണം ബിജെപിക്ക് ഗുണം ചെയ്തു. പാർട്ടിയുടെ അഭിപ്രായം പറയാൻ എ കെ ബാലനെ ആരും ഏല്‍ച്ചിട്ടില്ലെന്നും വിമർശനമുണ്ടായി.

ad 3

അതേസമയം, എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്ക് പിഴവുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി ഇടതുപക്ഷത്തോടൊപ്പമാണെന്നും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. ഈഴവ വോട്ടുകള്‍ മാത്രമല്ല പാർട്ടിക്ക് നഷ്ടമായത്. മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും കയർ തൊഴിലാളികളും ഉള്‍പ്പടെ അടിസ്ഥാന വർഗം തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തു നിന്നകന്നുവെന്നും യോഗം വിലയിരുത്തി.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button