CrimeFlashKeralaNews

പാസ്പോർട്ടിന്റെ രൂപത്തിൽ സ്വർണ്ണം കടത്താൻ ശ്രമം; കണ്ണൂർ വിമാനത്താവളത്തിൽ 80 ലക്ഷം രൂപയിൽ അധികം മതിക്കുന്ന സ്വർണവുമായി കാസർഗോഡ് സ്വദേശി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം.

കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതിന് നൂതന വഴികള്‍ തേടി സ്വര്‍ണക്കടത്ത് മാഫിയാ സംഘങ്ങള്‍. പാസ്‌പോര്‍ട്ടിന്റെ രൂപത്തിലാക്കിയ സ്വര്‍ണമാണ് ശനിയാഴ്ച ഷാര്‍ജയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് പിടിച്ചത്. സ്വര്‍ണമിശ്രിതം പോളിത്തീന്‍ കവറില്‍ പാസ്‌പോര്‍ട്ടിന്റെ ആകൃതിയിലാക്കി ഇയാള്‍ ധരിച്ച പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

ad 1

കാസര്‍കോട് പടന്ന സ്വദേശി കൊവ്വല്‍വീട്ടില്‍ പ്രതീഷനില്‍ നിന്നാണ് 1223 ഗ്രാം സ്വര്‍ണം പിടിച്ചത്. ഇതിന് 87,32,220 രൂപ വിലവരും. ചോക്‌ളേറ്റ് കവറിന്റെ രൂപത്തിലും പാന്റ്‌സില്‍ പെയിന്റടിച്ചപോലെ തേച്ചതുമായ സ്വര്‍ണം കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

എളുപ്പം പിടിക്കാതിരിക്കാന്‍ ഓരോതവണയും പുതിയ രീതികള്‍ പരീക്ഷിക്കുകയാണ് സ്വര്‍ണക്കടത്തുകാര്‍. സംഭവത്തില്‍ കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button