FeaturedFlashInternationalKeralaNews

കുവൈറ്റിൽ മലയാളികൾ അടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തം ഉണ്ടായത് എൻബിടിസി എന്ന കമ്പനിയിൽ; ഉടമ പത്തനംതിട്ട സ്വദേശി കെ ജി എബ്രഹാം; ആസ്തി 4000 കോടി രൂപയിലധികം; കേരളത്തിലും നൂറുകണക്കിന് കോടിയുടെ നിക്ഷേപങ്ങൾ : വിശദാംശങ്ങൾ വായിക്കാം.

കുവൈത്തില്‍ തീപിടുത്തമുണ്ടായി മലയാളികളടക്കം നിരവധി പേരുടെ ജീവൻ പൊലിഞ്ഞത് എൻബിടിസി കമ്ബനിയുടെ ലേബർ ക്യാമ്ബിലായിരുന്നു. ഈ കമ്പനിയുടെ ഉടമ ഒരു മലയാളിയാണ് എന്ന വിവരവും ഇതിനകം പുറത്തുവന്നിട്ടുണ്ട്. കുവൈത്തിലെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷൻ കമ്ബനികളിലൊന്നായ എൻബിടിസിയുടെ മാനേജിംഗ് ഡയറക്‌ടർ പത്തനംതിട്ട തിരുവല്ല സ്വദേശിയായ കെജി എബ്രഹാമാണ്.

ad 1

ഇദ്ദേഹം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗണ്‍ പ്ലാസയുടെ ചെയർമാൻ കൂടിയാണ്. ഇദ്ദേഹത്തിന് കേരളത്തില്‍ തന്നെ വേറെയും നിക്ഷേപങ്ങളുണ്ട്. ആറായിരത്തിലേറെ ജീവനക്കാരും നാലായിരം കോടിയിലേറെ രൂപ ആസ്തിയുമുള്ള എൻബിടിസി ഗ്രൂപ്പിൻ്റെയും കേരളം ആസ്ഥാനമായുള്ള കെജിഎ ഗ്രൂപ്പിൻ്റെയും മാനേജിങ് ഡയറക്ടറാണ് ഇദ്ദേഹം. കെജിഎ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കെജി എബ്രഹാം 1977 മുതല്‍ കുവൈറ്റ് ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന കെജിഎ ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമാണ്. അദ്ദേഹം 1977 ല്‍ എൻബിടിസി ഗ്രൂപ്പ് സ്ഥാപിച്ചു. ഇത് കുവൈറ്റിലെ പ്രമുഖ നിർമ്മാണ കമ്ബനികള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പാണ്. എഞ്ചിനീയറിംഗ്, നിർമ്മാണം, ഫാബ്രിക്കേഷൻ, മെഷീനുകളുടെ ഇൻസ്റ്റാളേഷൻ എന്നിവ ഈ ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ക്രൂഡോയില്‍ അനുബന്ധ വ്യവസായങ്ങളില്‍ കെജിഎ ഗ്രൂപ്പിന് കുവൈത്തിലും മിഡില്‍ ഈസ്റ്റിലും നിരവധി സ്ഥാപനങ്ങളുണ്ട്. കൂടാതെ വിദ്യാഭ്യാസം, ടൂറിസം, റിയല്‍ എസ്റ്റേറ്റ്, മാ‍ർക്കറ്റിംഗ്, ഓയില്‍ തുടങ്ങി പല മേഖലകളിലായി നിരവധി വ്യവസായങ്ങളുമുണ്ട്. ഇതോടൊപ്പം നിരവധി സ്റ്റാ‍ർട്ടപ്പ് കമ്ബനികളിലും കെജിഎ ഗ്രൂപ്പ് സമീപകാലത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്.

ad 3

സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടിയ ശേഷം തന്റെ 22 മത്തെ വയസ്സിലാണ് എബ്രഹാം കുവൈറ്റിലെത്തിയത്. Badha and Musairi എന്ന കമ്ബനിയില്‍ 60 ദിനാർ ശമ്ബളത്തില്‍ ജോലി ചെയ്താണ് അദ്ദേഹം തൻ്റെ പ്രൊഫഷണല്‍ ജീവിതത്തിന് തുടക്കം കുറിച്ചത്. ഏഴുവർഷത്തെ ജോലിക്കുശേഷം അദ്ദേഹം സ്വന്തമായി കമ്ബനി തുടങ്ങി. തുടർന്ന് ചെറിയ നിർമ്മാണ പ്രവർത്തനങ്ങള്‍ ഏറ്റെടുക്കുകയും അത് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. 1990-ലെ ഇറാഖി കുവൈറ്റ് അധിനിവേശത്തിനുശേഷം ഈ കമ്ബനി അതിവേഗം വളരുകയായിരുന്നു.

ad 5

എബ്രഹാമിന്റെ ഉടമസ്ഥതയില്‍ കുവൈത്തില്‍ ഹൈവേ സെൻ്റർ എന്ന സൂപ്പർമാർക്കറ്റ് ശൃംഖലയും ഉണ്ട്. ഇതിന് പുറമെ അദ്ദേഹം മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രമായ ആടുജീവിതത്തിന് ഫണ്ട് ചെയ്യുകയും പ്രൊമോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ കുവൈത്തിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ കമ്ബനിക്കെതിരെ കുവൈത്ത് ഭരണകൂടം കർശന നടപടികളിലേക്ക് കടന്നുവെന്നാണ് വിവരം. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹ് സംഭവ സ്ഥലം സന്ദർശിക്കുകയും കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതായ‍ും അല്‍ ജസീറ റിപ്പോ‍‍ർട്ട് ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button