FlashKeralaNewsPoliticsSocial

സത്യപ്രതിജ്ഞ സമയം അനുകൂലമല്ല; പിണറായി വിജയൻ മുഖ്യമന്ത്രിപദം രാജിവെക്കേണ്ടി വരും എന്ന് ജ്യോതിഷ പ്രവചനം: വിശദാംശങ്ങൾ വായിക്കാം.

പിണറായി മന്ത്രി സഭയുടെ സത്യപ്രതിജ്ഞ സമയം അനുകൂലമല്ല. മുഖ്യമന്ത്രി രാജിവെക്കേണ്ടി വരുമെന്ന് ജ്യോതിഷ പ്രവചനം. കുന്നത്തൂരില്ലം കെ വിഷ്ണു നമ്ബൂതിരിയാണ് മുഖ്യമന്ത്രി പിണറായിയുടെ രാജി പ്രവചിച്ചിരിക്കുന്നത്. LDF മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20-5-2021ന് വൈകുന്നേരം 3.33 ന് കന്നിലഗ്നത്തില്‍ ആണ് നടന്നത്. അഷ്ടമാധിപനും പാപഗ്രഹവുമായ കുജൻ കർമ്മത്തില്‍ നിന്ന് ലഗ്നത്തിലേക്ക് ദൃഷ്ടി ഉണ്ട്. ലഗ്നാല്‍ 5 ല്‍ ശനിയും ആറില്‍ വ്യാഴവും 12 ലെ ചന്ദ്രനും അനുകൂലവും അല്ല. ലഗ്നാധിപനായ ബുധനും ലാഭാധിപനായ ചന്ദ്രനും ബലക്കുറവ്. സഹായ സ്ഥാനാധിപതി കുജന് അഷ്ടമാധിപത്യവും.

ad 1

മുഹൂർത്തം അത്ര അനുകൂലമല്ല എന്ന് അദ്ദേഹം പറയുന്നു. ശുക്രന് പാപയോഗവും ശത്രുഗ്രഹയോഗവും ഉള്ളതിനാല്‍ പൂർണ്ണഫലം ലഭിക്കാതെ പോകും. ഘടകകക്ഷികള്‍ മൂലം രാജി വെക്കേണ്ട അവസ്ഥ. കോടതി കയറാനും യോഗമുണ്ടാകും. കന്നിരാശി ഉദയരാശി ആകയാലും കാലാവധി പൂർത്തിയാക്കാൻ പ്രയാസമാണ്. എന്നാല്‍ കന്നിരാശി യുഗ്മരാശി ആയതുകൊണ്ട് വനിത മുഖ്യമന്ത്രിക്ക് സാധ്യത ഉള്ളതായും അദ്ദേഹം പ്രവചിക്കുന്നു. ജൂലായ് 12 വരെ അഷ്ടമത്തില്‍ കുജൻ സഞ്ചരിക്കയാല്‍ മുഖ്യമന്ത്രി രാജി വെക്കേണ്ടി വരുമെന്നാണ് ജ്യോതിഷ പ്രവചനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

കേരള സംസ്ഥാനം കണ്ട ഏറ്റവും അഹങ്കാരിയും പരാജിതനും വഞ്ചകനുമായ മുഖ്യമന്ത്രി എന്ന ഖ്യാതി ഇതിനോടകം തന്നെ പിണറായിയ്ക്ക് കിട്ടിക്കഴിഞ്ഞു. ഇത്രത്തോളം ഭരണപരാജയം സംഭവിച്ച ഇടതുമുന്നണി സര്‍ക്കാര്‍ വേറെയുണ്ടായിട്ടില്ല. ഇത്രത്തോളം കേരളത്തെ ഭരിച്ചു മുടിച്ച മറ്റൊരു സര്‍ക്കാരുമുണ്ടായിട്ടില്ല. കേരളം കൊള്ളയിലും കൊലയിലും കടബാധ്യതയും പിഢനത്തിലും വരള്‍ച്ചയിലും തകര്‍ന്നു തരിപ്പണമായിരിക്കെയും കുടുംബസമേതം വിദേശത്ത് വിനോദയാത്ര നടത്തിയും പിണറായി കേരളത്തെ ഞെട്ടിച്ചിരുന്നു.

ad 3

ഇനിയൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി കേരളത്തില്‍ അധികാരത്തില്‍ വരരുതെന്ന് ആഗ്രഹിക്കുന്ന ജനങ്ങള്‍ കുറവല്ല. ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം ശക്തമാണ്. മകള്‍ക്കെതിരെ ആരോപണമുയർന്നപ്പോള്‍ മൗനം പാലിച്ചത് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യകാരണമായി, വിശ്വസനീയ മറുപടിയും നല്‍കിയില്ല, മക്കള്‍ക്കെതിരായ ആരോപണങ്ങളില്‍ കോടിയേരിയുടെ മാതൃക പിണറായി പിന്തുടർന്നില്ലെന്നും സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ വിമർശനം ഉയർന്നിരുന്നു. മൈക്കിനോട് പോലും മുഖ്യമന്ത്രി അരിശം കാണിക്കുന്നുവെന്നായിരുന്നു പത്തനംതിട്ടയിലെ വിമർശനം.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button