CinemaFlashKeralaNewsSocial

“മരണവീട്ടിലും സെൽഫി എടുക്കാൻ നടക്കുന്നവൻ”: മകന്റെ മരണത്തിൽ തളർന്ന സിദ്ദിഖിനെ ആശ്വസിപ്പിക്കുവാൻ വീട്ടിലെത്തിയ ബേസിൽ ജോസഫിന് തടഞ്ഞുനിർത്തി സെൽഫി; യുവാവിന് വ്യാപക വിമർശനം.

നടൻ സിദ്ദിഖിന്റെ മൂത്ത മകൻ റാഷിന്റെ മരണ വാർത്ത കേട്ട ഞെട്ടലിലാണ് മലയാള സിനിമാ ലോകം. 37 കാരനായ സാപ്പിയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന റാഷിൻ മലയാളികള്‍ക്ക് സുപരിചിതനായത് സിദ്ദിഖിന്റെയും റാഷിയുടെ സഹോദരനും നടനുമായ ഷെഹീന്റെയും സോഷ്യല്‍മീഡിയ പേജുകളിലുടെയാണ്. റാഷിന്റെ വിയോഗം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ad 1

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ ജീവിതപങ്കാളിയായി സീനയെത്തി. അമ്മയില്ലാത്ത കുറവ് അറിയിക്കാതെ സ്വന്തം മക്കളെപ്പോലെയാണ് സീന ഷെഹീനെയും സാപ്പിയെയും നോക്കിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

സാപ്പിയുടെ നിര്യാണത്തില്‍ തളർന്നപോയ സിദ്ദിഖിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മലയാള സിനിമ ലോകത്തെ ഒട്ടുമിക്ക താരങ്ങളും എത്തി ചേർന്നിരുന്നു.അതില്‍ ബേസിലിന്റെ ഒരു വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. വാഹനം വഴിയരികില്‍ നിർത്തി സിദ്ദിഖിന്റെ വസതിയിലേക്ക് നടന്നുപോവുകയായിരുന്ന ബേസിലെ കാല്‍നട യാത്രികരില്‍ ഒരാളായ ചെറുപ്പക്കാരൻ പിടിച്ച്‌ നിർത്തി സെല്‍ഫിക്ക് പോസ് ചെയ്യിപ്പിച്ചു. എതിർക്കാൻ വഴിയില്ലാതെ മനസില്ലാ മനസോടെ ബേസിലും ഫോട്ടോയ്ക്ക് പോസ് ചെയ്തു.

ad 3

ഈ വീഡിയോ വൈറലായതോടെ ബേസിലിനോട് സെല്‍ഫി ചോദിച്ച യുവാവിന് വലിയ വിമർശനമാണ് സോഷ്യല്‍മീഡിയ വഴി ലഭിക്കുന്നത്. മരണ വീട്ടിലും സെല്‍ഫി എന്നത് കേട്ടിട്ടേയുള്ളു ഇപ്പോള്‍ കണ്ടുവെന്നാണ് കമന്റുകള്‍. ഇവനൊക്കെ എങ്ങനെ തോന്നി സെല്‍ഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസില്‍ പ്രശംസ അർഹിക്കുന്നു,

ad 5

ഫോട്ടോയ്ക്ക് പോസ് ചെയ്തില്ലെങ്കില്‍ അവന് ജാഡയാണെന്ന്. ഒന്ന് നിന്ന് കൊടുത്തപ്പോള്‍ ദേ… പറയുന്നു… അയാള്‍ക്ക് ബോധം ഇല്ലെന്ന്. എന്തൊക്കെ തരത്തിലാണ് വിമർശനം, സെല്‍ഫി എടുക്കാൻ വന്നവനെ നമിച്ചു, ഈ ഒരു അവസ്ഥയിലും സെല്‍ഫി… ഇയാള്‍ക്ക് തീരെ ബോധം ഇല്ലേ കഷ്ടം തന്നെ എന്നിങ്ങനെയാണ് കമന്റുകള്‍. ചിലർ ബേസിലിനെയും വിമർശിച്ചു. സെല്‍ഫിക്ക് നിന്ന് കൊടുത്ത ബേസിലും ഇച്ചിരി ഉളുപ്പ് കാണിക്കാമായിരുന്നുവെന്നും കമന്റുകളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button