FlashKeralaNewsSocial

ആഴ്ചയിൽ ഒരു ദിവസം വസ്ത്രങ്ങൾ ഇസ്തിരിയിടാതെ എത്തുന്ന “നോ തേപ്പ് ഡേ”; പാലക്കാട് കുന്നിക്കോട്ടുള്ള ഈ സ്കൂളിൽ ആശയം നടപ്പാക്കുന്നത് മഹത്തരമായ ലക്ഷ്യത്തോടെ; കാര്യം പറഞ്ഞാൽ നിങ്ങളും ആചരിക്കും ഇത്തരത്തിൽ ഒരു ദിനം: വിശദമായി വായിക്കാം.

പാലക്കാട്: വസ്ത്രങ്ങളെല്ലാം നന്നായി അലക്കി തേച്ച്‌ വൃത്തിയായി നടക്കണമെന്നാണ് ചെറുപ്പം മുതല്‍ അധ്യാപകരും രക്ഷിതാക്കളും നമ്മളെ പറഞ്ഞു പഠിപ്പിച്ചിട്ടുളളത്. എന്നാല് മണ്ണാർക്കാട് നെല്ലിപ്പുഴ ഡിഎച്ച്‌എസ് സ്കൂള്‍ അതില്‍ നിന്ന് മാറി നടക്കുകയാണ്. ആഴ്ചയിലൊരു ദിവസം ഈ സ്കൂളില്‍ ‘നോ തേപ്പ് ഡേ’യാണ്. നെല്ലിപ്പുഴ ഡിഎച്ച്‌എസ് സ്കൂളില്‍ എല്ലാ ബുധനാഴ്ചയും ആണ് ‘നോ തേപ്പ് ഡേ’ ആയി ആചരിക്കുന്നത്.

ad 1

ഇതിന് പിന്നിലെ കാരണം കേട്ടാല്‍ എല്ലാവർക്കും ഇങ്ങനെ ഒരു ദിനം ആചരിക്കാൻ തോന്നും. മറ്റെല്ലാ ദിവസവും നല്ല വൃത്തിയ്ക്ക് തേച്ചാലും ഒരു ദിവസം ഒരു കാരണവശാലും വസ്ത്രം തേയ്ക്കില്ലെന്ന് ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ് അധ്യാപകരും വിദ്യാർഥികളും. അതായത് വീട്ടിലെ ഇസ്തിരിപ്പെട്ടിയ്ക്ക് ഒരു ദിവസത്തെ അവധി കൊടുത്തിരിക്കുകയാണ് വിദ്യാർഥികള്‍. ദിവസേനയെയുളള തേപ്പ് ഒഴിവാക്കിയാല്‍ വൈദ്യുതി ബില്ലില്‍ 10 ശതമാനം കുറയ്ക്കാനാകുമെന്നതാണ് നോ തേപ്പ് ഡേയ്ക്ക് പിന്നിലെ ലക്ഷ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

സ്കൂളില്‍ എവിടെ നോക്കിയാലും ചുളിയൻമാരും ചുളിയത്തികളെയുമാണ് കാണാനാവുക സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്‍റെ നേൃത്വത്തിലാണ് അധ്യയന വർഷം മുഴുവൻ നീളുന്ന ഈ പരിപാടി നടപ്പാക്കുന്നത്. ഏറ്റവും കുറവ് ബില്ല് വരുന്ന വീട്ടിലെ കുട്ടിയ്ക്ക് കെഎസ്‌ഇബി പ്രോത്സാഹന സമ്മാനങ്ങളും നല്കും. അതിനാല്‍ വിദ്യാർത്ഥികളെല്ലാവരും നോ തേപ്പ് ഡേ ആഘോഷമാക്കുകയാണ്. കുട്ടികളുടെ ഉദ്യമത്തിന് അധ്യാപകരുടെ ഭാഗത്ത് നിന്നും എല്ലാ പിന്തുണയുമുണ്ടെന്ന് പ്രധാനാധ്യാപിക സൌദത്ത് സലീം പറഞ്ഞു. എല്ലാ സ്കൂളുകളിലും നോ തേപ്പ് ഡേ നടപ്പാക്കിയാല്‍ വൈദ്യുതി ഉപഭോഗം വലിയൊരു അളവില്‍ കുറയ്ക്കാനാകുമെന്നാണ് കെഎസ്‌ഇബിയുടെയും പ്രതീക്ഷ.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button