ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞ കാര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിലെ ധനാഭ്യർഥന ചർച്ചയിലെ മന്ത്രിയുടെ മറുപടിയ്ക്കിടെയായിരുന്നു സ്പീക്കറുടെ ഇടപെടല്‍. മന്ത്രി പറഞ്ഞ പോയിന്റുകള്‍ കേട്ട് കേട്ട് താൻ മടുത്തുവെന്നായിരുന്നു സ്പീക്കറുടെ പരാമർശം.
ad 1
പലതവണ പറഞ്ഞിട്ടും മന്ത്രി പ്രസംഗം അവസാനിപ്പിക്കാതിരുന്നതോടെയാണ് പരിഹാസവുമായി സ്പീക്കർ രംഗത്തെത്തിയത്. പ്രസംഗത്തിന്റെ അവസാനം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് സംസാരിക്കവെ സജി ചെറിയാൻ തൃശൂരിനെ കുറിച്ച് പരാമർശിച്ചപ്പോഴും സ്പീക്കർ ഇടപെട്ടു. അതൃപ്തി പ്രകടിപ്പിച്ച സ്പീക്കർ ‘തൃശൂരൊക്കെ നമ്മള് ചർച്ച ചെയ്തതാണ്. ഈ ഫ്ളോറില്‍ ഒരുപാട് തവണ ചർച്ച ചെയ്തതാണ്’ എന്നാണ് മന്ത്രിയോട് പറഞ്ഞത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ad 4
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക