FlashGalleryKeralaNewsWeather

ഒരു മണിക്കൂറിൽ 100 മില്ലിമീറ്റർ മഴ; എറണാകുളത്ത് മേഘ വിസ്ഫോടനം; നഗരം വെള്ളത്തിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

കളമശ്ശേരിയില്‍ ഇന്ന് രാവിലെയുണ്ടായ അതിശക്തമായ മഴയ്‌ക്ക് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്‌ദ്ധർ. കൊച്ചിയില്‍ രാവിലെ 9.10 മുതല്‍ 10.10 വരെ മാത്രം പെയ്തത് 100 മില്ലി മീറ്റര്‍ മഴയാണ്. 11 മണി മുതല്‍ 12 മണി വരെ 98.4 മില്ലി മീറ്റര്‍ മഴയും ലഭിച്ചു. കുസാറ്റിലെ മഴമാപിനിയിലാണ് തീവ്രത രേഖപ്പെടുത്തിയത്. കൊച്ചിയിലേത് മേഘ വിസ്‌ഫോടനമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ലെന്ന് കുസാറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ad 1
ad 4

ഇതേ തീവ്രതയില്‍ മഴ രണ്ട് ദിവസം കൂടി തുടര്‍ന്നേക്കുമെന്ന് സംസ്ഥാന കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. നിലവിലെ മഴ കാലവര്‍ഷത്തിന്റെ ഭാഗമല്ല. വടക്ക് പടിഞ്ഞാറന്‍ കാറ്റാണ് നിലവിലെ കനത്ത മഴയ്‌ക്ക് കാരണം. അറബിക്കടലില്‍ മഴമേഘങ്ങളുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം രാവിലെ പെയ്ത മഴയില്‍ കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. കാക്കനാട് വാഴക്കാല മാര്‍ക്കറ്റ് വെള്ളത്തില്‍ മുങ്ങി. മാര്‍ക്കറ്റില്‍ മീന്‍, മാംസം, പച്ചക്കറികള്‍ തുടങ്ങിയവ വെള്ളത്തില്‍ നശിച്ചു. രാവിലെ 8.30 ഓടുകൂടിയാണ് എറണാകുളം ജില്ലയില്‍ ശക്തമായ മഴ ആരംഭിച്ചത്. നാല് മണിക്കൂറോളം നീണ്ടു നിന്ന മഴയിലാണ് ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായത്.

ad 3

ലീലാവതി ടീച്ചറുടെ തൃക്കാക്കര പൈപ്പ് ലൈനില്‍ റോഡില്‍ ഉള്ള വീട്ടില്‍ വെള്ളം കയറി പുസ്തകങ്ങള്‍ നശിച്ചു. ആലുവ-ഇടപ്പള്ളി റോഡിലും സഹോദരന്‍ അയ്യപ്പന്‍ റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. വൈറ്റില, കളമശ്ശേരി, പാലാരിവട്ടം എന്നിവിടങ്ങളില്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. അങ്കമാലി ടൗണിലെ വിവിധ പ്രദേശങ്ങളിലും വെള്ളം കയറി. അങ്ങാടിക്കടവ് ജംഗ്ഷനില്‍ ക്യാമ്ബ് ഷെഡ് റോഡില്‍ കനത്ത വെള്ളക്കെട്ടാണ്. റോഡരികില്‍ പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനങ്ങള്‍ ഒഴുകിപ്പോയി. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button