“ഡ്യൂപ്പ് എന്തിന്, മമ്മൂക്കയ്ക്ക് ഇതൊക്കെ സിമ്പിൾ”: ടർബോ ജോസിൽ കാർ ഡ്രിഫ്റ്റിംഗ്; ചിത്രീകരണ രംഗങ്ങൾ ദൃശ്യങ്ങൾ പുറത്ത്; വൈറൽ വീഡിയോ കാണാം.
ആക്ഷൻ രംഗങ്ങളും ആവേശകരമായ ചേസിംഗ് രംഗങ്ങളുമൊക്കെ ധാരാളമുള്ള ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടർബോ. സാങ്കേതികമികവോടെയാണ് ഇത്തരം സ്വീകൻസുകളെല്ലാം ചിത്രീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ബിഹൈൻഡ് ദ് സീൻ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറൽ ആവുകയാണ്.
ചിത്രത്തിലെ ചെയ്സിംഗ് രംഗത്തിന്റെ ചിത്രീകരണത്തിനിടയില്‍ പകർത്തിയ വീഡിയോ ആണിത്. ഡ്യൂപ്പിന്റെയൊന്നും സഹായമില്ലാതെ കാർ ഈസിയായി ഡ്രിഫ്റ്റ് ചെയ്തെടുക്കുന്ന മമ്മൂട്ടിയെ ആണ് വീഡിയോയില്‍ കാണാൻ സാധിക്കുക. കാറോടിക്കുന്ന മമ്മൂട്ടിയ്ക്ക് ഒപ്പം ബിന്ദു പണിക്കർ, അഞ്ജന, ആമിന നിജാം എന്നിവരും കാറിലുണ്ട്.
ഡ്രൈവറുടെ വശത്തെ ഡോറിനോട് ചേർന്നാണ് ക്യാമറ ഫിറ്റ് ചെയ്തിരിക്കുന്നത്. ഡ്രൈവിഗിൽ വലിയ താല്പര്യമുള്ള മമ്മൂട്ടി ഇതാദ്യമായല്ല ഡ്രിഫ്റ്റിംഗ് രംഗങ്ങളില്‍ തകർക്കുന്നത്. റോഷാക്ക് എന്ന ചിത്രത്തിലെ കാർ ഡ്രിഫ്റ്റ് വീഡിയോയും മുൻപു വൈറലായിരുന്നു.