
ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി എന്‍ഐഎയുടെ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന മഞ്ചേരി സ്വദേശി ഷംനാദ് ആണ് കൊച്ചിയില്‍ വിനോദയാത്രക്കിടയില്‍ പിടിയിലായത്. ഇയാളെ കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കി.
ഷംനാദിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഉള്‍പ്പെടെ എന്‍ഐഎ പരിശോധന നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.2022 ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ ആറംഗ സംഘത്തിലെ രണ്ടാം പ്രതിയാണ് ഷംനാദ്. കേസില്‍ നാലുപേര്‍ റിമാന്‍ഡിലാണ്. മറ്റൊരാള്‍ ഇപ്പോഴും ഒളിവിലാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group