EducationNews

മഹാരാജാസ് കോളേജിന് 2030 വരെ ഓട്ടോണമസ് പദവി നീട്ടി നല്‍കി യുജിസി; വിശദാംശങ്ങൾ വായിക്കാം

മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029 – 30 കാലയളവിലേക്ക് നീട്ടി നല്‍കി യുജിസി ഉത്തരവിറക്കിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു.ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത കലാലയമാണ് മഹാരാജാസ്. ഓട്ടോണമസ് പദവിയ്ക്കായി യുജിസി നിഷ്‌കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോണമസ് പദവി നീട്ടി നല്‍കിയത്.

2030 മാർച്ച്‌ വരെയുള്ള ഓട്ടോണമസ് പദവി അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. യുജിസി ഓട്ടോണോമസ് പദവി നീട്ടി നല്‍കിയ സാഹചര്യത്തില്‍ മഹാരാജാസ് കലാലയത്തിനു എല്ലാവിധ ആശംസകളും നേരുന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ഒട്ടനവധി വികസന പ്രവർത്തനങ്ങള്‍ മഹാരാജാസ് കോളജില്‍ നടപ്പിലാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

10 കോടി ചെലവിട്ട് പുതിയ അക്കാദമിക്ക് ബ്ലോക്ക്, 9 കോടിയുടെ ലൈബ്രറി ബില്‍ഡിങ്, ഓഡിറ്റോറിയം, സെമിനാർ ഹാള്‍, സ്റ്റാഫ് ഹോസ്റ്റല്‍ നവീകരണം എന്നിവ ഉള്‍പ്പെടുന്ന 15 കോടിയുടെ പാക്കേജ്, 10 കോടി രൂപയുടെ പുതിയ വനിതാ ഹോസ്റ്റല്‍, ബോയ്‌സ് ഹോസ്റ്റല്‍ മെസ്സ് ഹാള്‍ നവീകരണം എന്നിവയ്ക്ക് 1 കോടി 30 ലക്ഷം, 9 കോടി 53 ലക്ഷം ചെലവ് വരുന്ന സിന്തറ്റിക്ക് ഹോക്കി ടർഫ്, 7 കോടിയുടെ സിന്തറ്റിക്ക് ട്രാക്ക് തുടങ്ങിയ പ്രവർത്തനങ്ങള്‍ നടപ്പിലാക്കിയതായി മന്ത്രി പറഞ്ഞു.

എൻഐആർഎഫ് റാങ്കിങ്ങില്‍ രാജ്യത്തെ ഏറ്റവും മികച്ച കോളജുകളുടെ പട്ടികയില്‍ 53 -ാം സ്ഥാനത്താണ് മഹാരാജാസ് കോളജ്. കെഐആർഎഫ് റാങ്കിങ്ങില്‍ നിലവില്‍ 10 -ാം സ്ഥാനവും മഹാരാജാസ് കോളജിനുണ്ടെന്ന് മന്ത്രി പറഞ്ഞു. യുജിസി കരട് നിയമത്തിനെതിരെ മറ്റു സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്ത നിവേദനം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button