
എയർ റൈഫിള്‍ ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുമായി ഷാഡോ പോലീസ് അറസ്റ്റ് ചെയ്ത് തിരുവല്ലം പോലീസിന് കൈമാറിയ ലഹരി കേസില്‍ വൻ അട്ടിമറി. ഗുണ്ടാ നേതാവ് ഷാജഹാൻ പ്രതിയായ കേസില്‍ അട്ടിമറി നടത്തിയത് തിരുവല്ലം പൊലീസാണ്. ഷാഡോ പൊലീസ് പിടികൂടി കൈമാറിയ തൊണ്ടിമുതല്‍ തിരുവല്ലം പോലീസ് മുക്കിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട് നല്‍കി.
പ്രതികളെ പിടികൂടുമ്ബോള്‍ കിട്ടിയ 1.2 ഗ്രാം ഹാഷിഷ്, തിരുവല്ലം എസ് ഐ തയ്യാറാക്കിയ മഹസ്സറില്‍ നിന്ന് ഒഴിവാക്കിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്.0.66 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നത് മാറ്റി .06 ഗ്രാമായും പിടിച്ചെടുത്ത രണ്ട് കാറുകള്‍ ഒന്നുമായാണ് മഹസ്സറില്‍ രേഖപ്പെടുത്തിയത്. സ്പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിച്ചപ്പോള്‍ മറ്റൊരു മഹസ്സർ തയ്യാറാക്കി. മറ്റൊരു കാറും ഉള്‍പ്പെടുത്തി. ഡാൻസാഫിൻ്റെ നീക്കവും തിരുവല്ലം പൊലീസ് ചോർത്തി നല്‍കി.