കുളപ്പുള്ളിയില്‍ സിഐടിയു സമരം മൂലം സിമന്റ് ഗോഡൗണ്‍ അടച്ചുപൂട്ടി. സിമന്റ് ഇറക്കാൻ അനുവദിക്കാത്തതിനാല്‍ 20 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായെന്നും ജീവനൊടുക്കേണ്ട അവസ്ഥയിലാണെന്നും കടയുടമ ജയപ്രകാശ് പറഞ്ഞു. അതേസമയം കടപ്പൂട്ടിയാലും സാരമില്ല സമരം തുടരുമെന്നാണ് സിഐടിയുവിന്റെ നിലപാട്.
കഴിഞ്ഞ 20 വർഷമായി ജയപ്രകാശ് സിമന്റ് കച്ചവടം നടത്തുകയാണ്. സിമന്റ് ഇറക്കാൻ യന്ത്രം സ്ഥാപിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. യന്ത്രം സ്ഥാപിച്ചാലും ചുമട്ടുതൊഴിലാളികള്‍ക്ക് ജോലി വേണമെന്നായി ഇടത് തൊഴിലാളി സംഘടന. പിന്നാലെ ജയപ്രകാശിനെ ഭീഷണിപ്പെടുത്തി. കടയുടെ മുന്നില്‍ ഷെഡ് കെട്ടി സമരവും തുടങ്ങി.
-->
ലോഡ് ഇറക്കാൻ സാധിക്കാതായതോടെ ജയപ്രകാശ് കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായി. ഈ സാഹചര്യത്തില്‍ അധികം നാള്‍ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് മനസ്സിലായതോടെ ജയപ്രകാശ് ഒടുവില്‍ കടയും ഗോഡൗണും അടച്ചു പൂട്ടുകയായിരുന്നു. മുറി വാടകയ്‌ക്ക് കൊടുക്കാനുണ്ടെന്ന് ബോർഡും ബന്ധപ്പെടേണ്ട നമ്ബറും ഇവിടെ ഒട്ടിച്ച് വച്ചിട്ടുണ്ട്.
കയറ്റിറക്ക് യന്ത്രം പ്രവർത്തിപ്പിക്കാൻ അഞ്ച് തൊഴിലാളികളെ വെക്കണമെന്നാണാണ് ഇപ്പോഴും സിഐടിയുവിന്റെ വാശി. യന്ത്രം ഓപ്പറേറ്ററെ കൊണ്ട് പ്രവർത്തിപ്പിക്കാൻ ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് ജയപ്രകാശ് നേടിയിട്ടുണ്ട്. എന്നിട്ടും സിഐടിയുവിന്റെ ധാർഷ്ട്യത്തില്‍ ഒരു സംരംഭം കൂടി അടച്ചു പുട്ടുകയാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക