
ആലപ്പുഴയിൽ ലഹരി പരിശോധനയ്ക്ക് എത്തിയ പൊലിസ് ഉദ്യോഗസ്ഥരെ ഭീഷിണിപ്പെടുത്തി സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറി .അടിക്കടി വിവാദങ്ങളുണ്ടാകുന്ന ആലപ്പുഴ സി പി എമ്മിലെ പുതിയ വിവാദം കഞ്ഞിക്കുഴി ലോക്കൽ കമ്മറ്റി സെക്രട്ടറി ഹെബിൻ ദാസിന്റെ പൊലിസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ഭീഷിണിയും അസഭ്യം പറച്ചിലുമാണ്. കഞ്ഞിക്കുഴി LC സെക്രട്ടറി ഹെബിൻ ദാസ് ,ആന്റി നർ കോട്ടിക് സെൽ സീനിയർ സി പി ഒ ആയ ഷൈൻ കെ എസിനെ ആണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് ഇതിൻറെ ശബ്ദരേഖയാണ് പാർട്ടി ഗ്രൂപ്പുകളിൽ ഇപ്പോൾ പ്രചരിക്കുന്നത്. സഹോദരന്റെ മകനെതിരെ കേസെടുത്തുവെന്ന് തെറ്റിധരിച്ചായിരുന്നു പൊലീസിന് നേരെയുള്ള ഹെബിന്റെ ഭീഷിണിയും കേട്ടാലറയ്ക്കുന്ന അസഭ്യ വർഷവും.
സംഭാഷണത്തിലേക്ക് വഴി തെളിച്ച സംഭവം ഇങ്ങനെ: ജില്ലാ പൊലീസ് മേധാവിക്ക് കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് ആയ DANSF ന് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നൊരു റിപ്പോർട്ട് ലഭിക്കുന്നു. കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസിന് കിഴക്കുവശമുള്ള പാടശേഖരം ലഹരി ഉപയോഗത്തിനായി ചെറുപ്പക്കാർ തിരഞ്ഞെടുക്കുന്നു എന്നായിരുന്നു അത് യോദ്ധാ വെന്ന ആപ്പിലൂടെ ജനങ്ങൾ കൂടി പരാതി നൽകിയ തോടെ ആന്റി നർകോട്ടിക് സെൽ സീനിയർ സി പി ഒ ഷൈൻ കെ എസിന്റെ നേതൃത്വത്തിൽ പാട ശേഖരത്തിൽ പരിശോധന നടത്തുന്നു.
സ്കൂൾ വിദ്യാർത്ഥിനികളെ ഉൾപ്പടെ പ്രദേശത്ത് കണ്ടതോടെ പൊലിസ് വിശദാംശങ്ങൾ തേടി . ഇക്കൂട്ടത്തിലുണ്ടായിരുന്ന ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ സഹോദരന്റെ മകൻ പൊലിസിന് നേരെ തട്ടിക്കയറുകയായിരുന്നു. തുടർന്ന് മാരാരിക്കുളം പൊലിസ് ഇവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും ഹെൽമെറ്റ് ഇല്ലാത്തതിന് പിഴയടപ്പിച്ച ശേഷം വിട്ടയക്കുകയും ചെയ്തു. സംശയങ്ങൾ നിലനിൽക്കുന്നതിനാൽ ഇവരുടെ ഫോൺ പൊലിസ് കൂടുതൽ പരിശോധനക്കായി വാങ്ങി വച്ചു.
ഇതിൽ പ്രകോപിതനായി ആണ് കഞ്ഞിക്കുഴി ലോക്കൽ കമ്മറ്റി സെക്രട്ടറി പരിശോധന നടത്തിയ നർകോട്ടിക് സെൽ ഉദ്യോഗസ്ഥരിൽ ഒരാളായ ഷൈൻ കെ എസിനെ വിളിക്കുന്നത്. ഞാൻ നാളെ സ്ഥലത്ത് എത്തിയ ശേഷം അവരെ ഊരിക്കൊണ്ടു പോകുമെന്ന് ലോക്കൽ കമ്മറ്റി സെക്രട്ടറി വെല്ലുവിളിക്കുന്നു. എസ് ഐ ഉൾപ്പടെയുള വരെ സ്റ്റേഷനിൽ എത്തി കൈകാര്യം ചെയ്യുമെന്നായിരുന്നു ഭീഷിണി തുടർന്നങ്ങോട്ട് കേട്ടാലറയ്ക്കുന്ന അസഭ്യവർഷവും . തിരുത്തലാവശ്യപ്പെട്ട് പാർട്ടി കുടുംബാംഗം കൂടിയായ ഉദ്യോഗസ്ഥൻ കഞ്ഞിക്കുഴിഏരിയാ സെക്രട്ടറി, സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർക്ക് ശബ്ദരേഖയടക്കം പരാതി നൽകിയിരുന്നു ‘ഇതാണ് ഇപ്പോൾ പാർട്ടി ഗ്രൂപ്പുകളിൽ സജീവമായി പ്രചരിക്കുന്നത്..അതേസമയം സംസാരിച്ചത് താൻ അല്ല എന്ന നിലപാടിലാണ് ഹെബിൻ ദാസ്.