മലയാളികളുടെ പ്രിയതാരമായ അമലാ പോളിന്റെ ജീവിതത്തിന്റെ ഭാഗമാണ് യാത്രകൾ. ഈ താരസുന്ദരിക്ക് ഏറെ ഇഷ്ടം ഒറ്റയ്ക്കുള്ള യാത്രയോടാണ്. മനോഹരമായ നിരവധി ഇടങ്ങളിലേക്ക് യാത്ര പോകുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ ഇതാ പ്രിയ സുഹൃത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അമല പോൾ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. സുഹൃത്തിനൊപ്പം ലൈറ്റ് ക്ലബ്ബിൽ ആടിത്തിമർക്കുന്ന താരത്തെ വീഡിയോയിൽ കാണാം. എന്റെ ജീവിതത്തിൽ ഉള്ള നിന്റെ സാന്നിധ്യം എനിക്ക് അനന്തമായ സന്തോഷം പകർന്നു നൽകുന്നു എന്നു പറഞ്ഞുകൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക