മധുരയില്‍ പുരോഗമിക്കുന്ന പാർട്ടി കോണ്‍ഗ്രസില്‍ പ്രായ പരിധി കർശനമായി നടപ്പിക്കണമെന്ന ശക്തമായ നിലപാടെടുത്ത് ബംഗാള്‍ ഘടകം.പൊളിറ്റ് ബ്യൂറോയില്‍ ആർക്കും പ്രായപരിധിയില്‍ ഇളവു വേണ്ടെന്നാണ് ബംഗാള്‍ ഘടകത്തിന്‍റെ നിലപാട്. പി ബി നിശ്ചയിച്ച വ്യവസ്ഥ പി ബി തന്നെ ലംഘിക്കരുതെന്നാണ് ആവശ്യം.
പി ബി യോഗത്തില്‍ നിലപാട് ശക്തമായി ഉന്നയിക്കാനാണ് ബംഗാള്‍ ഘടകത്തിന്‍റെ തീരുമാനം. കേരള മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് രണ്ടാം തവണയും പ്രായപരിധിയില്‍ ഇളവ് നല്‍കാനുള്ള നീക്കത്തിലും ചില നേതാക്കള്‍ എതിർപ്പ് ഉന്നിയിച്ചിട്ടുണ്ട്.
-->
അതിനിടെ സി പി എം പാർട്ടി കോണ്‍ഗ്രസില്‍ അംഗത്വ ഫീസ് ഉയർത്താൻ തീരുമാനമായിട്ടുണ്ട്. 5 രൂപയില്‍ നിന്ന് പത്ത് രൂപയാക്കാനാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ട് വരാനും സി പി എം തീരുമാനിച്ചിട്ടുണ്ട്. പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റി യും നേരെത്തെ ചർച്ച ചെയ്താണ് ഭേദഗതി കൊണ്ട് വരുന്നത്. പാർട്ടി അംഗത്വത്തില്‍ നിലവാരം കുറയുന്നുവെന്നും പാർട്ടി കോണ്‍ഗ്രസ് വിലയിരുത്തി. അംഗത്വം കൂടുമ്ബോഴും നിലവാരം കുറയുന്നുവെന്നാണ് വിമർശനം. കേരളത്തില്‍ അടക്കം പ്രശ്നങ്ങള്‍ ഉണ്ടെന്നും കേരളത്തില്‍ പാർട്ടി അംഗത്വം കൂടുമ്ബോള്‍ മറു ഭാഗത്ത് കൊഴിഞ്ഞുപോക്കും കൂടുന്നതായും വിലയിരുത്തലുകളുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക