Mumbai

ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ നോർക്ക ഐഡി കാർഡ് അംഗത്വ വിതരണ ക്യാമ്പയിൻ നാളെ പുനെയിൽ

പൂനെ:ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ ഉപസമിതിയായ ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പുണെ പിംപ്രിയിൽ വച്ച് നടക്കും.

മഹാരാഷ്ട്രയിലെ എല്ലാ മലയാളികൾക്കും കേരളാ സർക്കാരിന്റെ നേർക്കാ പ്രവാസി ഇൻഷുറൻസ് കാർഡ് എന്ന മിഷന്റെ ഭാഗമായി മഹാരാഷ്ട്രയിലെ 36 ജില്ലകളിലും നടക്കുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നാളെ ഏപ്രിൽ 6ന് ഞായറാഴ്ച രാവിലെ 11 മണി മുതൽ വെകീട്ട് 5 മണി വരെയാണ് ക്യാമ്പ് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

പിംപ്രിയിലെ എസിഇ അരീന, ബാഡ്മിന്റൺ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിന്റെ ഉത്ഘാടനം നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ, കേരളാ സർക്കാർ ഡെപ്യുട്ടി സെക്രട്ടറി റഫീഖ് എസ് നിർവ്വഹിക്കും .

പ്രവാസി മലയാളികൾക്ക് കേന്ദ്ര സർക്കാർ, മഹാരാഷ്ട്ര സർക്കാർ, കേരളാ സർക്കാർ സ്ഥാപനങ്ങളിലൂടെ ലഭ്യമാകുന്ന എല്ലാ അനുകൂല്യങ്ങളും നേടിയെടുക്കുവാൻ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനുകളിൽ നോർക്കാ റൂട്ട്സിന്റെ പ്രതിനിധികളും ഫെയ്മ മഹാരാഷ്ട്രയുടെ പ്രതിനിധികളുംമാർഗ നിർദ്ദേശങ്ങൾ നൽകും.

നോർക്കാ റൂട്ട്സ് ഇൻഷുറൻൻസ് കാർഡ് / പ്രവാസി ക്ഷേമനിധി പെൻഷൻ സ്കീം തുടങ്ങി പദ്ധതികളുടെ അംഗത്വ റജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്.

നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി കേരളാ സർക്കാർ നിർദേശിച്ചിട്ടുള്ള രേഖകളോടൊപ്പം ഏപ്രിൽ 1 മുതൽ 408.00 രൂപ അംഗത്വ ഫീസായി നൽകണ്ടതാണ് പ്രായപരിധി 18-70, അതുപോലെ കാർഡിന്റെ കാലാവധി മൂന്ന് വർഷത്തേയ്ക്കുള്ളതാണ്. കാർഡിന് 5 ലക്ഷം രൂപയുടെ പോളിസി കവറേജ് കൂടാതെ ക്ഷേമനിധി പെൻഷൻ സ്‌കിമിന് അംഗത്വം എടുക്കണമെങ്കിലും ഈ കാർഡ് പ്രയോജനപ്പെടും.

കൂടാതെ വിദേശ പ്രവാസികൾക്ക് മാത്രം ഉണ്ടായിരുന്ന പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസി 661/- രൂപയ്ക്ക് ലഭിക്കുന്നതാണ്. ഒരു വർഷത്തെ കാലാവധിയാണ്. ഈ പോളിസി അസുഖങ്ങൾക്ക് 1 ലക്ഷം രൂപയും ആക്സിഡന്റ് കവറേജ് 3 ലക്ഷം രൂപയുമാണ് . ഏപ്രിൽ 1 മുതൽ ഇന്ത്യക്കകത്തുള്ള പ്രവാസികൾക്കും ബാധകമാക്കിയിട്ടുണ്ട്.

വിശദവിവരങ്ങൾക്ക് ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ പൂന കോഡിനേറ്റേഴ്സ് റെജി ജോർജ് 096048 70835, ജിതിൻ ജെ മാത്യു 8606404437ഫെയ്മ മഹാരാഷ്ട്ര യൂത്ത് വിംഗ് പ്രസിഡന്റ്‌ അരുൺ കൃഷ്ണ 099724 57774

കേരള ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ചെയ്യുന്ന സേവനങ്ങളെക്കുറിച്ചും നോർക്ക ഇൻഷുറൻസ് കാർഡ് ഓരോ പ്രവാസി മലയാളിയും എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രവാസികൾക്കായി കേരള ഗവൺമെൻറ് പ്രവാസി ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പെൻഷൻ പദ്ധതിയെ കുറിച്ചും വിശദമായി അറിയുവാനും മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും ക്യാമ്പുകൾ നടത്തുവാൻ താല്പര്യമുള്ള സംഘടനകൾ, വ്യക്തികൾ ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫയർ സെൽ ഭാരവാഹികളായ ഉണ്ണി വി ജോർജ് പ്രസിഡന്റ് 9422267277 ബാലൻ പണിക്കർ സെക്രട്ടറി 9322265976 രാധാകൃഷ്ണൻ റ്റി വി പി ആർ ഇൻചാർജ് 9665066729 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button