മുംബൈയില്‍ താമസമാക്കിയ മലയാളി കുടുംബത്തിലെ കുഞ്ഞ് എസ്‌എംഎ ബാധിതനാണെന്ന് അറിഞ്ഞതോടെ ഈ കുടുംബത്തിന്‍റെ സന്തോഷത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. എന്നാല്‍ ഏകദേശം 17.4 കോടി രൂപയുടെ മരുന്ന് അമേരിക്കയില്‍നിന്ന് എത്തിച്ചാല്‍ കുഞ്ഞ് നിര്‍വാന് ജീവിതത്തിലേക്ക് തിരിച്ചുവരാം, മറ്റ് കുട്ടികളെപ്പോലെ നടക്കാനും നില്‍ക്കാനും കളിക്കാനുമൊക്കെ കഴിയും.

മര്‍ച്ചന്‍റ് നേവിയില്‍ ജോലി ചെയ്യുന്ന നിര്‍വാന്‍റെ അച്ഛന്‍ സാരംഗ് മേനോനെ സംബന്ധിച്ച്‌ 17.4 കോടി രൂപ എന്നത് ഒരിക്കലും കൈയ്യെത്തി പിടിക്കാനാകാത്ത ഒന്നായിരുന്നു. അങ്ങനെയാണ് അവര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും മകന്‍റെ ചികിത്സയ്ക്കായി സഹായം തേടിയിറങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിര്‍വാന് വേണ്ടി സഹായം തേടി രംഗത്തെത്തിയിട്ട് ഒരു മാസത്തിലേറെ ആയിട്ടും അവരുടെ ലക്ഷ്യം അകലെയായിരുന്നു. മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തയും സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേര്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. കുഞ്ഞിന് രണ്ട് വയസാകുന്നതിന് മുമ്ബ് മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ നടത്തണം എങ്ങില്‍ മാത്രമെ ഫലമുണ്ടാകുകയുള്ളു. നിര്‍വാന് രണ്ടുവയസാകാന്‍ ഇനി മാസങ്ങള്‍ മാത്രമെ ശേഷിക്കുന്നുള്ളു.

അങ്ങനെയിരിക്കിയാണ് നിര്‍വാന്‍റെ ചികിത്സയ്ക്ക് പ്രതീക്ഷയുടെ പുതു കിരണം സമ്മാനിച്ചുകൊണ്ട് അജ്ഞാതനായ ഒരാള്‍ 11 കോടിയിലേറെ രൂപ(1.3 മില്യണ്‍ ഡോളര്‍) നല്‍കി സഹായിച്ചത്. പ്രശസ്തി ആഗ്രഹിക്കുന്നില്ലെന്നും, കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതാണ് പ്രധാനമെന്നുമാണ് അജ്ഞാതനായ ആ കാരുണ്യമതിയുടെ നിലപാട്. ക്രൌഡ് ഫണ്ടിങ് പ്ലാറ്റ്ഫോമിനെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്ക് പോലും ഇതാരാണെന്ന് അറിയില്ല.അജ്ഞാതന്‍റെ വലിയ സഹായമെത്തിയതോടെ, നിര്‍വാന്‍റെ ചികിത്സാസഹായ ഫണ്ട് ശേഖരണം ലക്ഷ്യത്തിലേക്ക് അടുത്തിരിക്കുകയാണ്. ഇപ്പോള്‍ 16 കോടിയിലേറെ രൂപ സമാഹരിക്കാനായി. ഇനി ഒന്നര കോടിയോളം രൂപ കൂടി ലഭിച്ചാല്‍ മരുന്ന് വാങ്ങാനാകും. എസ്.എംഎ ചികിത്സയ്ക്കായുള്ള സോള്‍ജെന്‍സ്മ എന്ന മരുന്ന് അമേരിക്കയില്‍നിന്നാണ് വരുത്തേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക