തിരുവനന്തപുരം : തലസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസില്‍ തോക്കുമായി യുവാവിന്റെ ഭീഷണി. വെങ്ങാനൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ അമരവിള സ്വദേശി മുരുകനാണ് പെല്ലറ്റ് തോക്കുമായെത്തിയത്. കുടിവെള്ളം കിട്ടുന്നില്ലെന്ന പരാതിയുമായെത്തിയ യുവാവാണ് തോക്കുമായെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ ജീവനക്കാരെ ഓഫീസിനുള്ളിലാക്കി പുറത്തു നിന്ന് പൂട്ടുകയും ചെയ്തു.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് യുവാവ് തോക്കുമായി ഓഫീസില്‍ എത്തിയത്. കനാലില്‍ നിന്നും വെള്ളം ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. വെള്ളം തുറന്നുവിടാത്ത പഞ്ചായത്ത് അടച്ചു പൂട്ടണം എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡും കൈയിലുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെങ്ങാനൂര്‍ പഞ്ചായത്തില്‍ കനാല്‍ വെള്ളം എത്താത്തതിനാല്‍ കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടെന്ന് മുരുകന്‍ പറഞ്ഞു. പ്രതിഷേധിക്കാനെത്തിയ മുരുകന്‍ പിന്നാലെ മിനി സിവില്‍ സ്റ്റേഷന്‍ ഓഫീസിന്റെ ഗേറ്റ് പൂട്ടിയിട്ടു. ഇതോടെ സംഭവമറിഞ്ഞ് പൊലീസ് എത്തി ഇയാളില്‍ നിന്നും തോക്ക് പിടിച്ചെടുത്ത് ബന്ദികളാക്കിയ ജീവനക്കാരനെ മോചിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക