FlashKeralaNewsPoliticsSocial

വോട്ടർപട്ടികയിലെ പേര് ആധാറുമായി ബന്ധപ്പെടുത്താം: വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരുളളയാള്‍ക്ക് ആധാര്‍ നമ്ബര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടിക തയാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണു വോട്ടര്‍ പട്ടികയും ആധാര്‍ നമ്ബറും ബന്ധിപ്പിക്കുന്നത്. നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാര്‍ നമ്ബര്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in എന്ന വെബ്‌സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പ് (വി.എച്ച്‌.എ) മുഖേനയോ ഫോം 6ആ യിലോ അപേക്ഷ സമര്‍പ്പിക്കാം.

ad 1

പുതുതായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നവര്‍ക്ക് ഫോം 6ലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്ബര്‍ രേഖപ്പെടുത്താമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. നിലവില്‍ എല്ലാ വര്‍ഷവും ജനുവരി 1 യോഗ്യതാ തീയതിയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന അര്‍ഹരായ ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരമുണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഇനി മുതല്‍ ജനുവരി 1, ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 എന്നീ നാല് യോഗ്യതാ തീയതികളിലും 18 വയസ് പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ച്‌ ഒരു വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നു വരുന്ന 3 യോഗ്യതാ തീയതികളില്‍ (ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1) 18 വയസ് പൂര്‍ത്തിയാക്കുന്നവര്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ad 3

വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ ആക്ഷേപങ്ങളും അവകാശങ്ങളും ഉന്നയിക്കുന്നതിനുള്ള സമയപിരിധി അവസാനിക്കുന്നതുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. 2023ലെ വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്റ്റ് ആദ്യവാരം ആരംഭിക്കും.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button