ഡൽഹി: അപകടകരമായ ബൈക്ക് സ്റ്റണ്ടുകൾ ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ഡൽഹി ട്രാഫിക് പോലീസ് രംഗത്ത്. അശ്രദ്ധമായി വാഹനമോടിക്കരുതെന്നും സുരക്ഷിതരായിരിക്കണമെന്നും പോലീസ് ട്വിറ്ററിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചു. യുവാവ് റോഡിൽ ബൈക്ക് സ്റ്റണ്ട് നടത്തി അപകടത്തിൽപ്പെടുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റൊരു മോട്ടോർ സൈക്കിൾ റൈഡർ ബൈക്ക് യാത്രികനെ പിന്തുടരുന്നതിന്റെ റെക്കോർഡ് ചെയ്ത വീഡിയോ പുറത്തുവന്നിട്ടുണ്ട്. യുവാവ് അശ്രദ്ധമായി മോട്ടോർ സൈക്കിൾ ഓടിക്കുന്നത് വീഡിയോയിൽ കാണാം. ബൈക്ക് യാത്രികൻ തന്റെ മുന്നിലുള്ള വാഹനങ്ങളെ അപകടകരമായി മറികടക്കുന്നതും വീഡിയോയിൽ കാണാം. ഏതാനും നിമിഷങ്ങൾക്കകം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട യുവാവ് റോഡിൽ തെന്നിമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷെയർ ചെയ്ത് മണിക്കൂറുകൾക്കകം നിരവധി പേരാണ് വീഡിയോ കണ്ടത്. യുവാവിനെതിരെ കമന്റുകളോടെയാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്. യുവാവിന്റെ ധാർഷ്ട്യം മൂലമാണ് അപകടമുണ്ടായതെന്നും ഇത് മറ്റുള്ളവരെ അപകടത്തിലാക്കുകയാണെന്നും ചിലർ അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക