FlashKeralaKottayamNews

കോട്ടയം നഗരസഭാ പരിധിക്കുള്ളിൽ കൺവെൻഷൻ സെന്റർ പണിയാൻ മണ്ണിട്ട് നികത്തുന്നത് ഒമ്പതേക്കർ പാടശേഖരം; മിണ്ടാട്ടം ഇല്ലാതെ പരിസ്ഥിതവാദികളും, ഭരണപക്ഷ പ്രതിപക്ഷ പാർട്ടികളും; പ്രളയ ബാധിത മേഖലയിലെ അനധികൃത നിർമ്മാണത്തിന് അനുമതി ലഭ്യമാക്കാൻ ഉദ്യോഗസ്ഥ പ്രമുഖർ കണ്ണടച്ചു: കഞ്ഞിക്കുഴിയിലെ വെക്സ്കോ കൺവെൻഷൻ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ അടിമുടി ദുരൂഹത

കേരള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ് തണ്ണീർത്തട സംരക്ഷണം. എന്നാൽ വമ്പന്മാർക്ക് മുന്നിൽ ഈ നിയമങ്ങളെല്ലാം മുട്ടുമടക്കും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കോട്ടയം കഞ്ഞിക്കുഴിയിൽ വെക്സ്കോ ഗ്രൂപ്പ് കൺവെൻഷൻ സെന്ററിന്റെ വേണ്ടി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ. നഗരത്തിന്റെ പ്രൈം ലൊക്കേഷനിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയവും അതേസമയം പ്രണയ ബാധിതവുമായ പ്രദേശത്ത് 9 ഏക്കർ പാടശേഖരമാണ് മണ്ണിട്ട് നികത്തുന്നത് എന്നാൽ എന്തിനും ഏതിനും കൊടികുത്തുന്ന വിപ്ലവ സംഘടനകളും, പരിസ്ഥിതിവാദികളും, ഭരണ പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയക്കാരും ഈ വിഷയത്തിൽ കണ്ണടച്ചിരിക്കുകയാണ്.

ad 1

കോടതി ഉത്തരവിന്റെ ബലത്തിലാണ് കൃഷിക്ക് യോഗ്യമായ പാടശേഖരം മണ്ണിട്ട് നികത്തുന്നത്. എന്നാൽ ഈ കോടതി ഉത്തരവ് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ലൂപ്പ് ഹോളുകൾ ലഭ്യമാക്കി കൊടുത്തത് ഉദ്യോഗസ്ഥ പ്രമാണിമാരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും കണ്ണടയ്ക്കൽ മൂലം തന്നെയാണ്. ഒരു കനത്ത മഴപെയ്താൽ പ്രളയ സമാനമായ സാഹചര്യം ഉണ്ടാകുന്ന മേഖലയിൽ ഇത്തരമൊരു വമ്പൻ നടത്തുമ്പോൾ അത് സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം വളരെ വലുതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിന്റെ പരിധിയിലുള്ള ഭൂമിയാണ് ഇത്തരത്തിൽ തരം മാറ്റുന്നത്. പ്രാദേശികമായി പ്രതിഷേധങ്ങൾ ഉയർന്നുവെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെ തണുപ്പൻ മനോഭാവം ഇതിനെയെല്ലാം തല്ലിക്കെടുത്തി. വെറും ഭൂമി നികത്തൽ മാത്രമല്ല വരാനിരിക്കുന്നത് വർഷങ്ങൾ നീണ്ടുനിൽക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ആണ് എന്നുള്ളത് കൊണ്ട് തന്നെ തൽപരകക്ഷികൾ ഒരു സ്ഥിരം കറവപ്പശു ആയിട്ടാണ് ഈ ഉദ്യമത്തെ കാണുന്നത്. അതുകൊണ്ടുതന്നെ പ്രതിഷേധം ഉയർത്താത്തത് എന്തെന്ന ചോദ്യം ഉയരുമ്പോൾ ഇവർ വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കും. തുടർച്ചയായ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും അഴിമതിക്കാർക്ക് ഒരു വിഷയമേ അല്ലാതായി മാറുമ്പോൾ ദുരിതത്തിൽ ആകുന്നത് സാധാരണ ജനങ്ങളാണ്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button