BusinessKeralaKottayamNews

ജെസിഐ ലേഡി എന്റർപ്രണർ അവാർഡ് റോയൽ ഓക്ക് ഫർണ്ണിച്ചറിലെ ദിയ സുബിന്; ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ളയിൽ നിന്നും ഏറ്റുവാങ്ങി

കോട്ടയം: ജെസിഐ ലേഡി എന്റർപ്രണർ അവാർഡ് റോയൽ ഓക്ക് ഫർണ്ണിച്ചറിലെ ദിയ സുബിന്. ജെസിഐ സംഘടിപ്പിച്ച ചടങ്ങിൽ ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ളയിൽ നിന്നും ദിയ പുരസ്‌കാരം ഏറ്റുവാങ്ങി. ജെസിഐയുടെ വാർഷികത്തിന്റെ ഭാഗമായാണ് പുരസ്‌കാരം സമ്മാനിച്ചത്.

ad 1

ഇന്ത്യയിലെ നമ്പർ വൺ ഫർണിച്ചർ ബ്രാൻഡ് ആയ റോയൽ ഓക്ക് ഫർണീച്ചറിന്റെ കോട്ടയം, തിരുവനന്തപുരം ഷോറൂമുകളെ വൻ വിജയമാക്കിയ മികവിനാണ് ദിയയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്. വിദേശ നിർമ്മിത ഫർണിച്ചറുകളുടെ ഏറ്റവും മികവാർന്ന കളക്ഷനുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിച്ചു കൊണ്ടാണ് റോയൽ ഓക്ക് ഫർണ്ണിച്ചർ വ്യാപാരരംഗത്ത് വ്യത്യസ്തത പുലർത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഏറ്റുമാനൂരിൽ കാരിത്താസ്, മാതാ എന്നീ ഹോസ്പിറ്റലുകൾക്ക് സമീപം 13,000 സ്‌ക്വയർ ഫീറ്റിലും തിരുവനന്തപുരം കഴക്കൂട്ടത്ത് ഇൻഫോസിസ്, യു എസ് ടി ഗ്ലോബൽ എന്നിവയുടെ സമീപം 15,000 സ്‌ക്വയർ ഫീറ്റിലുമായി റോയൽ ഓക്ക് പ്രവർത്തിക്കുന്നു. റോയൽ ഓക്കിന്റെ ഈ രണ്ട് ഷോറൂമുകളിലും ഫർണിച്ചർ, ഹോം ഡെക്കർ പ്രോഡക്ടുകളിലും വൈവിദ്ധ്യം പുലർത്തുന്നതോടൊപ്പം ഷോറൂം സന്ദർശിക്കുന്ന ഓരോ കസ്റ്റമറിനും മികച്ച സർവീസ് കൊടുക്കുന്നതിലും വ്യത്യസ്തത പുലർത്തുന്നു. ഒപ്പം മികച്ച വിൽപനാനന്തര സേവനവും ഉറപ്പ് നൽകുന്നു.

ad 3

ലോകോത്തര നിലവാരമുള്ള ഇമ്പോർട്ടഡ് ഫർണ്ണിച്ചറുകളും, ഹോം ഡെക്കോർ ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ രണ്ട് ഷോറൂമുകളിൽ നിന്നും കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലേക്കും ഡെലിവറി കൊടുക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഫ്രീ ഇൻസ്റ്റലേഷനും, ബജാജിന്റെ ഇ എം ഐ ഫെസിലിറ്റിയും മറ്റു പ്രധാനപ്പെട്ട ആകർഷണങ്ങളാണ്. കൂടാതെ 2023 -24 ലെ ബെസ്റ്റ് ഫ്രാഞ്ചൈസി അവാർഡ് നേടിയെടുക്കാനും റോയൽ ഓക്ക് കോട്ടയം ഷോറൂമിന് സാധിച്ചിട്ടുണ്ട്.

ad 5

എംബിഎ ബിരുദധാരിയായ ദിയ സംഘടനാ പ്രവർത്തനങ്ങളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ജെ. കോം കോട്ടയം ചാപ്റ്റർ ചെയർ പേഴ്‌സൺ ആയി പ്രവർത്തിക്കുന്ന ദിയ ജീവൻ രക്ഷാ ചാരിറ്റി ആന്റ് സർവ്വീസ് സൊസൈറ്റി സെക്രട്ടറി, ജെ.സി.ഐ കോട്ടയം റോയൽസിന്റെ പാസ്റ്റ് പ്രസിഡന്റ്, വുമൺ ഓൺട്രപ്രണർ നെറ്റ്വർക്ക് കോട്ടയത്തിന്റെ ഫൗണ്ടർ മെമ്പറുമാണ്. മുപ്പത് വർഷത്തോളമായി വുഡ് ആൻഡ് ഫർണിച്ചർ മേഖലയിൽ പ്രവർത്തിക്കുകയും ഈ മേഖലയിലെ എക്‌സ്‌പേർട്ടുമായ ഭർത്താവ് സുബിൻ ജെയിംസിന്റെ നിർദ്ദേശങ്ങളും, ബിസ്സിനസ്സ് പങ്കാളിത്തവും ദിയയുടെ നേട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുന്നത്. കോട്ടയം, തിരുവന്തപുരം ഷോറൂമുകളുടെ നേതൃത്വത്തിൽ സുബിനും പങ്കാളിയാണ്. കോട്ടയം മരിയൻ സീനിയർ സ്‌കൂളിൽ പഠിക്കുന്ന മക്കൾ പ്രിയങ്ക സുബിൻ, പൂർണ്ണിമ സുബിൻ എന്നിവരും എല്ലാ സപ്പോർട്ടുമായി കൂടെ ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button