FlashHealthKeralaNews

ചെങ്ങന്നൂർ കെ. എം. സി. ഹോസ്പിറ്റലിൽ ഇന്റെർവെൻഷനൽ റേഡിയോളജി വിഭാഗം: ഉദ്ഘാടനം നിർവഹിച്ച് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്

ചെങ്ങന്നൂർ: ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അഡ്വാൻസ്ഡ് സെന്റർ ഫോർ ന്യൂറോവാസ്ക്കുലാർ ആൻഡ് ഇന്റെർവെൻഷനൽ റേഡിയോളജിയുടെ ഉദ്ഘാടനം ബംഗാൾ ഗവർണ്ണർ ഡോ. സി. വി. ആനന്ദ ബോസ് നിർവഹിച്ചു. സ്‌ട്രോക്കിനു ഏറ്റവും മികച്ച ചികിത്സയായ ഇന്റെർവെൻഷനൽ റേഡിയോളജി തുടങ്ങിയതിലൂടെ കേരളത്തിന്റെ ആരോഗ്യ മേഖലക്ക് കെ . എം. സി. ഹോസ്പിറ്റലിൽ മികച്ച ഒരു സംഭാവന ആണ് നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിൽ നിന്നുള്ള രോഗികൾക്കായി കൊൽക്കത്തയിൽ ആരംഭിക്കാനിരിക്കുന്ന വിവിധ ആരോഗ്യ പദ്ധതികളെക്കുറിച്ചു ആശുപത്രി മാനേജിങ് ഡയറക്ടർ റവ. ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ ചടങ്ങിൽ പ്രസ്താവിച്ചു.

ad 1

ഇതിനായി ബംഗ്ലാദേശിൽ നിന്നുള്ള വിമാന കമ്പനികളുമായി ചേർന്ന് നടത്തുവാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് 1000 ഓപ്പൺ ഹാർട്ട് ശാസ്ത്രക്രീയകൾ നടത്തിയ കെ. എം. സി. ഹോസ്പിറ്റലിലെ ഹൃദയ ശസ്ത്രക്രീയ വിഭാഗത്തിനെ ചടങ്ങിൽ അഭിനന്ദിച്ചു. തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.സാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ, ബംഗാളി സാഹിത്യകാരൻ തുഷാർ ബാനർജി, ആശുപത്രി ഡിറക്ടര്മാരായ ജൂബി മാത്യു, പി. കെ. രാജൻ, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഗീവര്ഗീസ് മാത്യു, കൺസൾട്ടൻ്റ് ഇന്റെർവെൻഷനൽ റേഡിയോളജിസ്‌റ് ഡോ. അശ്വിൻ പദ്മനാഭൻ, എം. വി. ഗോപകുമാർ, ബി.കൃഷ്ണകുമാർ, അഡ്വ . ഡി. വിജയകുമാർ, സജീവ് വള്ളിയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button