അവളെ മൂഡാക്കണ്ടത് എങ്ങനെ ? സ്ത്രീകളിൽ ലൈംഗിക താൽപര്യം എങ്ങനെ കൂട്ടാമെന്ന് ഡോക്ടർ അനിത മാണി വിശദീകരിക്കുന്നു; വീഡിയോ.
![](https://keralaspeaks.news/wp-content/uploads/2024/06/IMG-20240623-WA0032-780x470.jpg)
സ്ത്രീയിൽ ലൈംഗികതയ്ക്കുള്ള അഭിനിവേശം ജനിപ്പിക്കുന്നതിൽ സൈക്കോളജിക്കലും ഫിസിക്കലുമായ നിരവധി ഘടകടങ്ങൾ ഉണ്ട്. ലൈംഗിക താല്പര്യത്തിൽ സ്നേഹം ഒരു പ്രധാന ഘടകമാണ്. ടച്ചിങ്, ടൈം, ഹെല്പ്, അപ്പ്രീഷിയേറ്റ് അങ്ങനെയുള്ള കുറെ കാര്യങ്ങള്‍ സൈക്കോളജിക്കല്‍ ലെവലില്‍ വർക്ക് ആകും. അതായത് വേറെയാരുമില്ലാതെ വെറുതെയിരുന്ന് വർത്താനം പറയുക, സ്ത്രീകള്‍ പറയുന്നതൊക്കെ കേട്ടുകൊണ്ടിരിക്കുക, അതിനൊക്കെ സമയം കണ്ടെത്തിയാല്‍ സ്ത്രീകളില്‍ ലൈംഗിക താല്പര്യം വർദ്ധിപ്പിക്കാൻ സാധിക്കും എന്ന് വന്ധ്യതാ വിദഗ്ധയും ലാപ്രോസ്കോപ്പിക് സർജനുമായ ഡോക്ടർ അനിത മാണി വ്യക്തമാക്കുന്നു.
ചെറിയ ചെറിയ കാര്യങ്ങളില്‍ ആണെങ്കില്‍ പോലും പങ്കാളിയെ പുകഴ്ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സ്ത്രീകളെ സംബന്ധിച്ച് സന്തോഷം നല്കുന്ന കാര്യമാണ്. എന്നാൽ അത് പൊതുവേ പുരുഷന്മാർക്കും മടിയുള്ള കാര്യമാണെന്നും ഡോക്ടർ പറയുന്നു. അതുപോലെ തന്നെ സ്ത്രീകളില്‍ ലൈംഗിക താല്പര്യം വർദ്ധിപ്പിക്കുവാൻ ഫോർ പ്ലേ വളരെ സഹായകമാണ്. നേരിട്ട് ലൈംഗികതയിലേക്ക് കടക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫോർപ്ലേയിലൂടെ സെക്സ് ചെയ്യുന്നതാണ് സ്ത്രീകള്‍ കൂടുതലും ഇഷ്ടപ്പെടുന്നത്.
അതുപോലെതന്നെ ചെറിയ ചെറിയ കാര്യങ്ങളില്‍ സഹായിക്കുന്നത് സ്ത്രീകള്‍ക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. കുക്കിങ്ങിന് അടുക്കളയില്‍ ചെറുതായി സഹായിക്കുക, അടുക്കളയില്‍ സഹായിച്ചില്ലെങ്കിലും അവരുമായി സംസാരിച്ചു കുറെ നേരം അവരോടുകൂടി ഇരിക്കുന്നതും സ്ത്രീകളെ സന്തോഷവതികള്‍ ആക്കും. ആരെ ടച്ച് ചെയ്യുന്നത്, അവരെ പുകഴ്ത്തുന്നത് എല്ലാം നല്ലതാണ്. ദമ്ബതികള്‍ തമ്മിലുള്ള റൊമാൻസ് എന്ന് പറയുന്നത് ബെഡ്റൂമില്‍ മാത്രമുള്ളതല്ലയെന്നും എവിടെയും അത് പ്രകടിപ്പിക്കാം എന്നും ഡോക്ടർ അനിത മണി പറയുന്നു.