FlashHealthKeralaNewsPoliticsSocial

സിപിഎം തിരുവനന്തപുരം ജില്ലാസമ്മേളനം കോവിഡ് സൂപ്പർ സ്പ്രെഡിനു കാരണമായി: സമ്മേളനത്തിൽ പങ്കെടുത്ത മന്ത്രി ഉൾപ്പെടെ നൂറോളം പേർക്ക് കോവിഡ് എന്ന് മാധ്യമ റിപ്പോർട്ട്.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ നടത്തിയ, സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം വൈറസിന്റെ സൂപ്പര്‍ സ്‌പ്രെഡര്‍ ആയി മാറി. സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ കോവിഡ് പോസിറ്റിവ് ആയതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് ലക്ഷണങ്ങളുണ്ട്. രോഗബാധിതരുടെ എണ്ണം വരും ദിവസങ്ങളില്‍ കുത്തനെ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ad 1

മന്ത്രി വി ശിവന്‍കുട്ടി, എംഎല്‍എമാരായ ഐബി സതീഷ്, കടകംപള്ളി സുരേന്ദ്രന്‍, ജി സ്റ്റീഫന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം പോസിറ്റിവ് ആയി. ഒരു മുന്‍ മന്ത്രിയും ഒരു ഏരിയാ സെക്രട്ടറിയും ഏതാനും ലോക്കല്‍ സെക്രട്ടറിമാരും കോവിഡ് പോസിറ്റിവ് ആയതായി സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്മേളന വേദിയില്‍ ഉണ്ടായിരുന്ന റെഡ് വോളണ്ടിയര്‍മാരും എസ്‌എഫ്‌ഐ പ്രവര്‍ത്തകരുമാണ് രോഗബാധിതര്‍ ആയവരില്‍ നല്ലൊരു പങ്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button