AccidentFlashGalleryIndiaNews

പൂനയിൽ വിനോദ യാത്രയ്ക്കിടെ വെള്ളക്കെട്ടിലേക്ക് ചാടിയ യുവാവ് മകളുടെ കൺമുന്നിൽ ഒലിച്ചുപോയി; അപകടം പിതാവിന്റെ സാഹസിക പ്രവർത്തി മകൾ വീഡിയോയിൽ പകർത്തുന്നതിനിടെ: ദൃശ്യങ്ങൾ കാണാം

കഴിഞ്ഞദിവസമാണ് മഹാരാഷ്ട്രയിലെ ലോണാവാലയിലെ വെള്ളച്ചാട്ടത്തില്‍ ഒരു കുടുംബത്തിന്റെ അഞ്ചുപേർ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. കുട്ടികളുള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരാണ് വെള്ളച്ചാട്ടത്തിന് നടുവില്‍ ഒറ്റപ്പെട്ടത്. ശക്തമായ ഒഴുക്കില്‍പ്പെട്ട കുടുംബത്തിലെ രണ്ടുപേരെ മാത്രമേ രക്ഷപ്പെടുത്താൻ സാധിച്ചൊള്ളൂ. ഇതിന്റെ ഞെട്ടിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.

ad 1

സമാനമായ രീതിയില്‍ പൂനയിലും യുവാവ് വെള്ളച്ചാട്ടില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പൂനെയിലെ തംഹിനി ഘട്ടിലാണ് യുവാവ് ഒഴുക്കില്‍പ്പെട്ടത്. ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു.ട്രെക്ക് ലീഡറായ സ്വപ്‌നില്‍ ധാവ്‌ഡെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 20 പേരോടൊപ്പമാണ് ഇവിടെയെത്തിയത്. കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിലേക്ക് എടുത്തു ചാടിയ യുവാവാണ് ശക്തമായ ഒഴുക്കില്‍പ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

പാറക്കെട്ടില്‍ പിടിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് ഒഴുകിപ്പോകുകയായിരുന്നു. അപകടത്തിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പത്തുവയസുള്ള മകളാണ് പിതാവ് ഒഴുക്കില്‍പ്പെടുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. യുവാവ് വെള്ളക്കെട്ടില്‍ ചാടുന്നതും പാറക്കെട്ടില്‍ പിടിക്കാൻ ശ്രമിക്കുന്നതും കുത്തിയൊഴുകുന്ന വെള്ളത്തില്‍ ഒലിച്ചുപോകുന്നതും വീഡിയോയില്‍ കാണാം.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button