CrimeFlashIndiaNews

വിവാഹ ദിവസം മുങ്ങി; കാമുകൻറെ ജനനേന്ദ്രിയം ഛേദ്ദിച്ച വനിതാ ഡോക്ടർ അറസ്റ്റിൽ: ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം.

വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് വനിതാ ഡോക്ടർ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. 25-കാരിയായ വനിതാ ഡോക്ടറാണ് കാമുകനെ ക്രൂരമായി ആക്രമിച്ചത്. പരിക്കേറ്റ യുവാവിനെ പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.

ad 1

ബിഹാറിലെ മഥൗര ബ്ലോക്കിലെ വാർഡ് കൗണ്‍സിലറായ യുവാവാണ് കാമുകിയുടെ ആക്രമണത്തിനിരയായത്. കഴിഞ്ഞ അഞ്ചുവർഷമായി യുവാവുമായി അടുപ്പത്തിലാണെന്നായിരുന്നു വനിതാ ഡോക്ടറുടെ മൊഴി. എന്നാല്‍, വിവാഹത്തിന് നിർബന്ധിച്ചപ്പോള്‍ യുവാവ് ഇതിന് വിസമ്മതിച്ചു. ഒടുവില്‍ കോടതിയില്‍ രജിസ്റ്റർ വിവാഹം നടത്താമെന്ന് സമ്മതിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പക്ഷേ, വിവാഹം രജിസ്റ്റർ ചെയ്യാനായി താൻ കോടതിയില്‍ എത്തിയെങ്കിലും കാമുകൻ മുങ്ങിയെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. വിവാഹം മുടങ്ങിയതിന് പിന്നാലെ വനിതാ ഡോക്ടർ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ യുവാവിനെ ഡോക്ടർ ആക്രമിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തു. വീട്ടില്‍നിന്ന് യുവാവിന്റെ കരച്ചില്‍ കേട്ട അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്.

ad 3

പോലീസെത്തിയപ്പോള്‍ ചോരയില്‍കുളിച്ച്‌ കിടക്കുന്നനിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടൻതന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രതിയായ ഡോക്ടറെയും പോലീസ് പിടികൂടി. അറസ്റ്റിലായ വനിതാ ഡോക്ടർ ഹാജിപുർ സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു. മഥൗരയിലാണ് ഇവർ പ്രാക്ടീസ് ചെയ്യുന്നത്. പ്രതിയും യുവാവും അവിവാഹിതരാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button