CrimeCyberFlashKeralaNews

ഇൻസ്റ്റാഗ്രാമിലൂടെ അശ്ലീല മെസ്സേജ് അയച്ചത് ചോദ്യം ചെയ്തു; കോഴിക്കോട് യുവതിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്: വിശദാംശങ്ങൾ വായിക്കാം.

ഇൻസ്റ്റാഗ്രാം വഴി അശ്ളീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിയെ യുവാവ് ക്രൂരമായി മർദ്ദിച്ചതായി പരാതി. കണ്ണിനു പരിക്കേറ്റ യുവതി ചികിത്സ തേടി. യുവതിയുടെ പരാതിയില്‍ കൊടുവള്ളി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

ad 1

കൊടുവള്ളി സ്റ്റേഷൻ പരിധിയിലെ ഓമശ്ശേരി നടമ്മല്‍പൊയിലിലാണ് സംഭവം. യുവതിയുടെ നാട്ടുകാരനായ യുവാവിനെതിരെയാണ് യുവതിയുടെ പരാതി. വീട്ടില്‍ യുവതിയും മാതാവും മാത്രമാണ് താമസം. യുവതിയുടെ പിതാവ് ഖത്തറില്‍ ജോലിചെയ്യുകയാണ്. യുവാവ് ഇൻസ്റ്റാഗ്രാം ഐഡിയിലേക് നിരന്തരം അശ്ളീല മെസേജ് അയച്ചിരുന്നു. ഇത് ആവർത്തികരുതെന്ന് വിലക്കിയിരുന്നതായി യുവതി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

എന്നിട്ടും ഇത് ആവർത്തിച്ചപ്പോള്‍ യുവാവിന്റെ വീട്ടിലെത്തി വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞെന്നും അതിന്റെ വൈര്യഗത്തില്‍ കൊടുവള്ളി അങ്ങാടിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്തു വെച്ച്‌ ക്രൂരമായി ഉപദ്രവിച്ചെന്നുമാണ് പരാതി.അക്രമണത്തിനിടെ സ്വർണ്ണം നഷ്ടപ്പെട്ടെന്നും ചെയ്തെന്നും യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൊടുവള്ളി പോലീസ് ഐപിസി 341,323,324,354 വകുപ്പുകള്‍ ചേർത്തു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button