
സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ട് സ്ത്രീ തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റ് ദാരുണാന്ത്യം. പുനലൂർ നഗരസഭയിലെ കേളങ്കാവ് വാർഡിലാണ് സംഭവം. മണിയാർ ഇടക്കുന്ന് മുളവെട്ടിക്കോണം ഗോകുലത്തില്‍ സരോജം (55), മഞ്ജു ഭവനില്‍ രജനി (59) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് ദുരന്തമുണ്ടായത്. രണ്ടു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group