ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജരേഖ ചമയ്ക്കൽ: സരിത എസ് നായർക്കും, ഗണേഷ് കുമാർ എംഎൽഎയ്ക്കും എതിരെ കേസെടുത്തു...

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖകളുണ്ടാക്കി എന്ന പരാതിയില്‍ സരിത എസ് നായര്‍ക്കും കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കും എതിരെ കോടതി കേസെടുത്തു. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ്...

രാജ്യദ്രോഹക്കേസ്: ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം. കേരള ഹൈക്കോടതിയാണ് ഐഷയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു....

വാട്‌സ്ആപ്പിനും ഫേസ്ബുക്കിനും തിരിച്ചടി; പുതിയ സ്വകാര്യത നയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട നടപടിക്ക് സ്റ്റേ നൽകാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

View Post ഡൽഹി: പുതിയ സ്വകാര്യതാ നയത്തില്‍ വാട്‌സ്ആപ്പിനും ഫേസ്ബുക്കിനും ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. അന്വേഷണത്തിന് ഉത്തരവിട്ട നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ ഇല്ല. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇടക്കാല...

രാജ്യദ്രോഹക്കുറ്റം: ഐഷാ സുല്ത്താനയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി; അറസ്റ്റ് ചെയ്താൽ ആൾ ജാമ്യം അനുവദിക്കണമെന്ന് കോടതി.

രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. ഐഷ സുല്‍ത്താന പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ഐഷക്കെതിരെ രാജ്യദ്രോഹ...

അഭിഭാഷകൻ ഹാജരായില്ല; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും നീട്ടി

ബംഗളൂരു: കള‌ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി പിന്നെയും നീട്ടി. ബിനീഷിന്റെ അഭിഭാഷകന് അസുഖമായതിനാല്‍ ഹാജരാകാന്‍ കഴിയാത്തതുകൊണ്ടാണ് പത്ത് ദിവസത്തേക്ക്...

തെളിവില്ല; സിദ്ദീഖ് കാപ്പനെതിരെയുള്ള കേസുകളിലൊന്ന് കോടതി റദ്ദാക്കി, ജാമ്യാപേക്ഷ 22ന് പരിഗണിക്കും

ആഗ്ര: ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതിന് പിന്നാലെ യു.എ.പി.എ. ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ ചുമത്തിയ കേസുകളില്‍ ഒന്ന് കോടതി കോടതി ഒഴിവാക്കി. സിദ്ദീഖ് കാപ്പനൊപ്പം ഉണ്ടായിരുന്ന രണ്ട് ക്യാമ്പസ്...

ഐഷ സുൽത്താനക്കെതിരെ രാജ്യ ദ്രോഹം ചുമത്തിയ സംഭവം; പൊലീസിനോട് കാരണം ആരാഞ്ഞ് കോടതി

കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹർജിയിൽ പൊലീസിനോട് മറുപടി തേടി ഹൈക്കോടതി. കേസ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ഈ മാസം 20ന്...

കടല്‍ക്കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

ഡൽഹി: ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസിന്റെ വിചാരണ സുപ്രിം കോടതി അവസാനിപ്പിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇറ്റലി കെട്ടിവച്ച സാഹചര്യത്തിലാണ് തീരുമാനം. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ചിന്റേതാണ് നടപടി. കടല്‍ക്കൊലക്കേസില്‍ പത്ത് കോടി നഷ്ടപരിഹാരത്തുക...

കടല്‍ക്കൊലക്കേസ് ഇറ്റാലിയൻ നാവികർക്കെതിരായ കേസ് അവസാനിപ്പിക്കാമെന്ന് സുപ്രീം കോടതി: കൊല്ലപ്പെട്ടവരുടെ കുടുംബാം​ഗങ്ങൾക്ക് പത്ത് കോടി നഷ്ട പരിഹാരം

ഡല്‍ഹി: കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാമെന്ന് സുപ്രീം കോടതി. ഇറ്റലി കൈമാറിയ പത്ത് കോടി രൂപ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ സ്വീകരിക്കും. ധനവിതരണത്തിനായി ഹൈക്കോടതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി. നഷ്ടപരിഹാര തുക കെട്ടിവെച്ചതിന്റെ രേഖകള്‍ സുപ്രീംകോടതിയില്‍ ഹാജരാക്കിയിരുന്നു. ഇറ്റലി...

കൊടകരയില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ധർമരാജൻ നല്‍കിയ ഹർജി കോടതി തള്ളി

തൃശ്ശൂർ: കൊടകരയില്‍ നഷ്ടപ്പെട്ട പണം തിരികെ വേണമെന്നാവശ്യപ്പെട്ടു ധര്‍മരാജന്‍ സമര്‍പ്പിച്ച ഹർജി കോടതി തള്ളി. ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. ഹർജി നിലനില്‍ക്കില്ലെന്നു കോടതി പറഞ്ഞു. പൊലീസ് കണ്ടെടുത്ത ഒരു കോടി രൂപയും...

മുട്ടില്‍ വനം കൊള്ള; അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി; പുറത്തുവന്നതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നു...

തിരുവനന്തപുരം: വയനാട് മുട്ടില്‍ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പ്രതികളായ റോജോ അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരടക്കമുള്ളവരാണു കോടതിയെ സമീപിച്ചത്. പ്രതികള്‍ക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള...