തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖകളുണ്ടാക്കി എന്ന പരാതിയില്‍ സരിത എസ് നായര്‍ക്കും കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കും എതിരെ കോടതി കേസെടുത്തു. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവര്‍ക്കും എതിരെ കേസെടുത്തത്. കൊല്ലം ജില്ലാ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആയ സുധീര്‍ ജേക്കബ് ആണ് ഹര്‍ജി നല്‍കിയത്.

2017ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സരിത എസ് നായര്‍ക്കും ഗണേഷ് കുമാറിനും നോട്ടീസ് അയക്കാന്‍ കൊട്ടാരക്കര ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. സരിത എസ് നായര്‍ ജയിലില്‍ നിന്നും എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടേത് അടക്കമുളള ചില പേരുകള്‍ കൂട്ടിച്ചേര്‍ത്തതാണ് എന്നാണ് ഹര്‍ജിയിലെ ആരോപണം. ജയിലില്‍ നിന്നും സരിത എഴുതിയ കത്തില്‍ 21 പേജുകള്‍ ആണുളളത് എന്നാണ് ജയില്‍ രേഖകളില്‍ പറയുന്നത്. എന്നാല്‍ സോളാര്‍ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാക്കപ്പെട്ട കത്തില്‍ 25 പേജുകളാണ് ഉളളതെന്നും അവ കൂട്ടിച്ചേര്‍ത്തതാണ് എന്നുമാണ് ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രദീപ്, ശരണ്യ മനോജ് എന്നിവര്‍ ആണ് ഉമ്മന്‍ചാണ്ടിയുടെ പേര് അടങ്ങിയ പേജുകള്‍ കൂട്ടിച്ചേര്‍ത്തത് എന്നും അത് ഗണേഷ് കുമാറിന്റെ അറിവോടെ ആണെന്നുമാണ് ആരോപണം. ജയിലില്‍ നിന്നും സരിത കത്ത് കൈമാറിയ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെയും ഉമ്മന്‍ചാണ്ടിയുടേയും സരിത കഴിഞ്ഞ പത്തനംതിട്ട ജയിലിന്റെ സൂപ്രണ്ടില്‍ നിന്നും മൊഴിയെടുത്തിരുന്നു. അതിന് ശേഷമാണ് കോടതി കേസെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക