ചാറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തില്‍ വീട്ടുവീഴ്ചയ്‌ക്ക് നിര്‍ബന്ധിച്ചാല്‍ ഇന്ത്യയിൽ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടിവരുമെന്ന് വാട്‌സ്‌ആപ്പിന്റെ മുന്നറിയിപ്പ്. ദല്‍ഹി ഹൈക്കോടതിയിലാണ് വാട്‌സ്‌ആപ്പ് ഇക്കാര്യം അറിയിച്ചത്.

സന്ദേശം അയക്കുന്നവര്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ അതിലെ ഉള്ളടക്കം കാണാന്‍ കഴിയൂവെന്ന് ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യയാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍. എന്നാല്‍, രാജ്യത്തെ പുതിയ ഐടി നിയമം അനുസരിച്ച്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വ്യവസ്ഥ. ആദ്യം സന്ദേശം അയച്ചയാളെ തിരിച്ചറിയുന്നതിന് നിയമത്തില്‍ വ്യവസ്ഥയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് ചോദ്യംചെയ്താണ് ഫെയ്‌സ്ബുക്കും വാട്‌സ്‌ആപ്പും കോടതിയെ സമീപിച്ചത്. വാട്സാപ്പിന്റെ സ്വകാര്യത സവിശേഷതകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍. അതുകൊണ്ടുതന്നെ ഈ സംവിധാനത്തിൽ വെള്ളം ചേർത്താൽ ഉപഭോക്താക്കളെ നഷ്ടപ്പെടുന്നതിനും ആഗോള തലത്തിൽ തന്നെ പ്രതിച്ഛായയെ ബാധിക്കുന്നതിനും കാരണമാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക