FlashKeralaNews

“അടികൊണ്ടാൽ മാത്രം പോരാ, ഒടിഞ്ഞ ലാത്തിയുടെ കാശും കൊടുക്കണം” : ലാത്തിച്ചാർജ്ജ് നടത്തിയ ലാത്തി ഒടിഞ്ഞതിന് പേരിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ 22 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ആയിരം രൂപ വീതം പിഴ.

കു​ന്നം​കു​ളം: ത​ല്ല് കി​ട്ടി​യ​തും പോ​രാ, കാ​ശും പോ​യ സ്ഥി​തി​യാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്ക്. പൊ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ ലാ​ത്തി പൊ​ട്ടി​യ​തി​നാ​ണ് 1000 രൂ​പ വീ​തം 22 പേ​രി​ല്‍​നി​ന്ന് പി​ഴ ഈ​ടാ​ക്കി​യ​ത്. കുന്നം​കു​ളം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് ന​ട​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​നു നേ​രെ പൊ​ലീ​സ് ലാ​ത്തി വീശു​ക​യാ​യി​രു​ന്നു. ഫൈ​ബ​ര്‍ ലാ​ത്തി​ക​ള്‍ പൊ​ട്ടി​യ​തി​ന് പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​നും ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​ക്കി​യ​തി​നു​മാ​യി​രു​ന്നു കേ​സ്.

ad 1

2020 ജൂ​ലൈ 14നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ലൈ​ഫ് മി​ഷ​ന്‍ അ​ഴി​മ​തി​യാ​രോ​പ​ണം ഉ​ന്ന​യി​ച്ച്‌ ന​ട​ത്തി​യ മാ​ര്‍​ച്ച്‌ തൃ​ശൂ​ര്‍ റോ​ഡി​ല്‍ ത​ട​ഞ്ഞു. ഇ​തോ​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും പൊ​ലീ​സും ത​മ്മി​ലു​ണ്ടാ​യ ഉ​ന്തും ത​ള്ളും ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​ന് ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ഓ​രോ​രു​ത്ത​രും 1500 രൂ​പ വീ​തം കെ​ട്ടി​വെ​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ല സെ​ഷ​ന്‍​സ് കോ​ട​തി വി​ധി​ച്ചി​രു​ന്ന​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഇ​തി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പി​ഴ​യി​ല്‍ ഇ​ള​വ് ന​ല്‍​കി 1000 രൂ​പ അ​ട​ക്കാ​ന്‍ ഹൈ​കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​താ​വ് അ​ട​ക്ക​മു​ള്ള​വ​രി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കി​യ​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​നം, ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്ത​ല്‍, പൊ​ലീ​സി​നെ കൈ​യേ​റ്റം ചെ​യ്യ​ല്‍, കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​ന് ത​ട​സ്സം നി​ല്‍​ക്ക​ല്‍ തു​ട​ങ്ങി​യ​തി​നും വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്കെ​തി​രെ​യു​ള്ള കേ​സ് കോ​ട​തി​യി​ല്‍ തു​ട​രും.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button