KeralaKottayamNews

കടനാട് സഹകരണബാങ്കിന് എതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; ആരോപണങ്ങൾക്കു പിന്നിൽ ബാങ്കിനെ തകർത്താനുള്ള ഗൂഢലക്ഷ്യം: ഭരണ സമിതി.

കടനാട്: കടനാട് സർവ്വീസ് സഹകരണ ബാങ്കിനെതിരെ ഉയർത്തിയിട്ടുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ബാങ്ക് ഭരണസമിതി അറിയിച്ചു. നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ബാങ്കിനെ തകർക്കാനുള്ള ഗൂഢശ്രമമാണ് ആരോപണങ്ങൾക്കു പിന്നിലുള്ളത്. ബാങ്ക് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും ഭീതിപ്പെടുത്താനും വേണ്ടി സമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുകയാണ് തത്പരകക്ഷികൾ. ബാങ്കിനെതിരെ നാളുകളായി ദുരാരോപണമാണ് ഉന്നയിക്കുന്നതെന്ന് ഉപഭോക്താക്കൾക്കു അറിയാമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ad 1

ജനങ്ങളിൽ ഭീതി പരത്തി ബാങ്കിനെ തകർക്കാനുള്ള ശ്രമം ജനങ്ങൾക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നും ജനങ്ങൾ വ്യാജ പ്രചാരണം തള്ളിക്കളയുമെന്നും ഭരണസമിതി പറഞ്ഞു. വിദ്യാർത്ഥികൾക്കുള്ള പലിശരഹിത വായ്പ, മറ്റു വായ്പകൾ, ചിട്ടി, റിക്കിംഗ് ഡിപ്പോസിറ്റ്, ഡെയിലി കളക്ഷൻ, സ്ഥിരനിക്ഷേപം മുതലായവയും നല്ല നിലയിൽ നടക്കുന്നുണ്ടെന്നു പ്രസിഡൻ്റ് സാബു പി ആർ, വൈസ് പ്രസിഡൻ്റ് സെബാസ്റ്റ്യൻ കട്ടയ്ക്കൽ എന്നിവർ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button