FlashGalleryKeralaKollam

ജനകീയ സമരത്തിന് വിജയം; വാഗമൺ ഈരാറ്റുപേട്ട റോഡിന് ശാപമോക്ഷം: ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ഉള്ള റോഡിന്റെ മനോഹരമായ ആകാശ ദൃശ്യങ്ങൾ കാണാം – വീഡിയോ

കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളില്‍ ഒന്നും ഏറെ ടൂറിസം പ്രാധാന്യം ഉള്ളതുമായ ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് 20 കോടി രൂപ വിനിയോഗിച്ച്‌ ആധുനികനിലവാരത്തില്‍ ബിഎം ആൻഡ് ബിസി റീടാറിങ് നടത്തി നവീകരിച്ചതിന്റെ ഔപചാരിക ഉദ്ഘാടനം ജൂണ്‍ മാസം ഏഴാം തീയതി 4മണിക്ക് ഈരാറ്റുപേട്ട സെൻട്രല്‍ ജംഗ്ഷനില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ്‌ റിയാസ് നിര്‍വഹിക്കും. സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും.

നവീകരിച്ച വാഗമൺ – ഈരാറ്റുപേട്ട റോഡ് ആകാശ ദൃശ്യങ്ങൾ

Posted by Keralaspeaks on Monday, 5 June 2023

ആറ് വര്‍ഷത്തിലധികമായി തകര്‍ന്നു കിടന്ന ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് വലിയ ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് ബിഎം ആൻഡ് ബിസി റീടാറിങ്ങിന് 20 രൂപ അനുവദിക്കുകയായിരുന്നു. എന്നാല്‍ ആദ്യ ടെൻഡറില്‍ കരാര്‍ ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാതെ അനാസ്ഥ കാട്ടിയതിനെ തുടര്‍ന്ന് ആ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റില്‍ ടെര്‍മിനേറ്റ് ചെയ്ത് റീ ടെൻഡര്‍ വിളിച്ച്‌ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയെ പ്രവര്‍ത്തി ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തി ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി നിലവാരത്തോടുകൂടിയും സമയബന്ധിതമായും പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ഏറെ ടൂറിസം പ്രാധാന്യം ഉള്ളതും, കോട്ടയം, ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ഈരാറ്റുപേട്ട നഗരസഭയിലെ ഏതാനും വാര്‍ഡുകളിലെയും, കൂടാതെ തീക്കോയി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങള്‍ക്കും ബാഹ്യലോകവുമായി ബന്ധപ്പെടുന്നതിനുമുള്ള ഏക പൊതുഗതാഗത മാര്‍ഗവുമാണ് 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈരാറ്റുപേട്ട-വാഗമണ്‍ റോഡ്. റോഡ് പുനരുദ്ധാരണം പൂര്‍ത്തീകരിച്ചതോടെ വാഗമണ്ണിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് പതിന്മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button