
വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കൊല്ലം സുധിയുടെ മൃതദേഹത്തിനായി ബന്ധുക്കളും ഭാര്യവീട്ടുകാരും ചേരിതിരിഞ്ഞ് അവകാശവാദം ഉന്നയിക്കുന്നതായി റിപ്പോര്‍ട്ട്. ആദ്യഭാര്യ പോയ ശേഷം സുധി രണ്ടാമത് വിവാഹം ചെയ്തത് ക്രിസ്ത്യൻ മതവിഭാഗത്തത്തില്‍ പെട്ട യുവതിയെ ആയിരുന്നു. ഇവര്‍ കോട്ടയത്തായിരുന്നു താമസം.
അതിനാല്‍ തന്നെ മരണശേഷം സുധിയെ കോട്ടയത്ത് പള്ളിയില്‍ വെച്ച് ക്രിസ്തീയ ആചാരങ്ങള്‍ പ്രകാരമാണ് സംസ്കരിക്കുന്നത്. ഇതിനെതിരെ സുധിയുടെ സഹോദരനും അമ്മയും രംഗത്തെത്തിയിരുന്നു. സംസ്കരിക്കുന്നതിന് മുൻപ് തന്റെ മകന്റെ മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുവരണമെന്നാണ് ഇവര്‍ മാധ്യമങ്ങളോട് പറയുന്നത്.