
കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരെ സന്ദര്‍ശിക്കും. വൈകിട്ട് 5.30 ന് കെ.സുധാകരന്‍ തലശ്ശേരി ബിഷപ് ഹൗസില്‍ എത്തി ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിക്കും.പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ്, ഇരിക്കൂര്‍ എം.എല്‍.എ സജീവ് ജോസഫ് തുങ്ങിയവരും സുധാകരനൊപ്പം ബിഷപ്പിനെ സന്ദര്‍ശിക്കും. താമരശേരി ബിഷപ്പിനെയും സന്ദര്‍ശിക്കാന്‍ തീരുമാനമായി.
കോണ്‍ഗ്രസിന്‍റെ മറ്റ് നേതാക്കളും ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ സന്ദര്‍ശിക്കും. ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വക്കുന്ന ബി.ജെ.പി യുടെ തന്ത്രത്തെ മറികടക്കാന്‍ കോണ്‍ഗ്രസിന് ആവുന്നില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. വിഷുദിനത്തില്‍ സ്നേഹ സംഗമം എന്ന പേരില്‍ ക്രൈസ്തവ മതവിശ്വാസികള്‍ ബി.ജെ.പി നേതാക്കളുടെ വീട്ടിലെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി മലങ്കര കത്തോലിക്കാ സഭയുടെ ജോസഫ് വെണ്‍മാനത്ത് വി.വി രാജേഷിന്റെ വീട്ടില്‍ എത്തിയിരുന്നു.