
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ 20-ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ടോസ്. നായകന്‍ ഡേവിഡ് വാര്‍ണര്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ബാംഗ്ലൂര്‍ നിരയില്‍ വനിന്ദു ഹസരങ്കയെത്തി.
ഡല്‍ഹി ടീമിലും മാറ്റമുണ്ട്.നാല് തുടര്‍ തോല്‍വികളുടെ ഭാരവുമേന്തിയാണ് ചിന്നസ്വാമിയില്‍ ബാംഗ്ലൂരിനെ നേരിടാന്‍ ഡല്‍ഹി ഇറങ്ങുന്നത്. ബോളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെയാണ് ആശങ്ക നിലനില്‍ക്കുന്നത്. നായകന്‍ ഡേവിഡ് വാര്‍ണര്‍ റണ്‍സ് നേടുന്നുണ്ടെങ്കിലും സ്ട്രൈക്ക് റേറ്റ് ഉയരുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. അക്സര്‍ പട്ടേലിന്റെ ജോലി ഭാരം കഴിഞ്ഞ മത്സരത്തില്‍ അതിനാല്‍ വര്‍ധിച്ചിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group