
ആഗ്രയില്‍ ടെക്കിയായ മാനവ് ശർമ എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരു മാസത്തിന് ശേഷം ഭാര്യയും അവരുടെ പിതാവും പിടിയിലായി.നികിത ശർമയെയും നൃപേന്ദ്ര ശർമയെയും ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇരുവർക്കുമെതിരെ അറസ്റ്റ് വാറണ്ടും പുറത്തിറക്കിയിരുന്നു. ഇരുവരെയും പിടികൂടാൻ പൊലീസ് വ്യാപകമായ തെരച്ചിലും വിവിധയിടങ്ങളില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.സമണ്‍സുകള്‍ ലഭിച്ചെങ്കിലും നികിത പാെലീസിന് മുന്നില്‍ ഹജരാകാതിരുന്നതോടെ ഇവരുടെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്തിരുന്നു. മാനവിന്റെ മരണത്തിന് പിന്നാലെ നികിത ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അവിഹിത ബന്ധത്തിന്റെ പേരില്‍ തന്നെ മാനവ് സംശയിച്ചിരുന്നതായും മർദ്ദിച്ചിരുന്നതായും ഇവർ ആരോപിച്ചിരുന്നു.